മട്ടാഞ്ചേരി: ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. തീരദേശത്ത് 22 കിലോമീറ്റര്‍ മാറി ബോട്ടുകള്‍ ആഴക്കടല്‍ മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ളതാണ് ട്രോളിങ്ങ് നിരോധനം. ജൂണ്‍ 14 മുതല്‍ ജൂലായ് 31 വരെ 47 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ്ങ് നിരോധനം 25 വര്‍ഷം പിന്നിട്ടുക്കഴിഞ്ഞു.
പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ തീരദേശമേഖലയില്‍ മത്സ്യബന്ധനം നടത്തുകയും, വിദേശ മത്സ്യബന്ധനകപ്പലുകള്ക്ക് യഥേഷ്ടം ഇന്ത്യന്‍ സമുദ്രാര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സും നല്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം തുടരവേയാണ് ട്രോളിങ്ങ് നിരോധനം തുടരുന്നത്. മണ്‍സൂണ്‍ കാലത്തെ മത്സ്യ പ്രജജനം സംരക്ഷിച്ച് മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള നടപടിയാണ് അടക്കം കൊല്ലിവലകളടക്കമുള്ള 3200 ഓളം മത്സ്യബന്ധന ബോട്ടുകളെ ഇക്കാലത്ത് മത്സ്യബന്ധനം നടത്തുന്നതില്‍നിന്ന് വിലക്കിയിരിക്കുന്നത്. അറബിക്കടലിന്റെ തീരദേശത്തുള്ള കേരളത്തിലാണ് മണ്‍സൂണ്‍ കാലത്ത് ട്രോളിങ്ങ് തുടച്ചയായി നിരോധിച്ചു വരുന്നത്. ട്രോളിങ്ങ് നിരോധനം പ്രഖ്യാപിക്കുന്നതോടെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
സംസ്ഥാനതീരത്തെ നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോട്ടുകള്‍ നീരീക്ഷിക്കപ്പെടുന്നത്. കൊച്ചി കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പിന്റെ മൂന്ന് ബോട്ടുകളാണ് നിരീക്ഷണം നടത്തുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്ക് നിരോധനം ലംഘിക്കുന്ന ബോട്ടുകളെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.പരമേശ്വരന് പറഞ്ഞു.
പിടികൂടുന്ന ബോട്ടുകളില്‍നിന്ന് 25000 മുതല്‍ 50000 രൂപ വരെ പിഴ ഈടാക്കും. ബോട്ടുകള്‍ നിരോധന കാലഘട്ടം കഴിഞ്ഞേതിരിച്ചു നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തീരദേശത്തെ പമ്പുകള്‍ ബോട്ടുകള്‍ക്ക് ഡീസല്‍ വിതരണം നടത്തരുതെന്ന് ജില്ലാ അധികൃതര്‍ കര്‍ശനനിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്ത് മത്സ്യബന്ധന രംഗത്ത് 3200 ഓളം ബോട്ടുകളും, 1200 ഇന്‍ ബോര്‍ഡ് വള്ളങ്ങളും പ്രവര്‍ത്തിക്കുന്നതായാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. അന്യസംസ്ഥാന ബോട്ടുകളും ഇവര്‍ക്കിടയില്‍ മത്സ്യബന്ധനം നടത്തുകയും ചെയ്യുന്നു.
തമിഴ്നാട്ടില്‍ ഏപ്രില്‍ ഒന്നുമുതല്‍ മെയ് 25 വരെയാണ് ട്രോളിങ്ങ് നിരോധനം- കര്‍ണ്ണാടക, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലും ട്രോളിങ്ങ് നിരോധനം വിവിധ സമയങ്ങളിലാണ്. ഇതേസമയം ആഴക്കടല്‍ ട്രോളിങ്ങ് നിരോധനം വീണ്ടും വിവാദവിഷയമായി ഉയര്‍ന്നുക്കഴിഞ്ഞു. മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകള്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ മത്സ്യബന്ധനം ബോട്ടുകള്‍ക്കൊപ്പം ഇന്‍ ബോര്‍ഡ് വള്ളങ്ങളെയും നിരോധനത്തിലുള്പ്പെടുത്തണമെന്നാണ് ഒരു വിഭാഗം ആവശ്യമുയര്‍ത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത ഉറപ്പുവരുത്തുവാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ സംഘടിതശക്തികള്‍ നടത്തിവരികായണെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി നീണ്ടകര തുറമുഖ കവാടം അടച്ചും, കൊച്ചിയിലെ ഫിഷറീസ് ഹാര്‍ബര്‍ പ്രവര്‍ത്തനം നിര്‍ത്തിയും, മുനമ്പം ബേപ്പൂര്‍ ഫിഷറീസ് ഹാര്‍ബറുകളില്‍ ബോട്ടുകള്‍ കെട്ടിയിട്ടുമാണ് ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: