കാസര്‍കോട്: സിബിഎസ്ഇ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ മാനേജ്മെണ്റ്റ് സ്കൂളുകള്‍. സംസ്ഥാനത്ത് ൯൧൩ സ്കൂളുകള്‍ക്ക് അംഗീകാരം ഉണ്ടാകുമ്പോള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് നിരവധിയാണ്. കാസര്‍കോട് ജില്ലയില്‍ അംഗീകാരത്തോടെ ൩൦-ല്‍ത്താഴെ സിബിഎസ്ഇ/ഐസിഐസി സ്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നൂറില്‍ അധികം സ്കൂളുകള്‍ അംഗീകാരമില്ലാത്തവയാണ്. മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന കാഴ്ചപ്പാടോടെ രക്ഷിതാക്കള്‍ മക്കളെ സ്വകാര്യ മാനേജ്മെണ്റ്റ് സ്കൂളുകളിലേക്ക് പറഞ്ഞുവിടുമ്പോള്‍ അവിടെ ലഭിക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് പലപ്പോഴും ബോധവാന്മാരല്ല. 6 മീറ്റര്‍ വീതിയും 8 മീറ്റര്‍ നീളവും ഒരു ക്ളാസ് മുറിക്ക് ഉണ്ടായിരിക്കണം. 36 കുട്ടികള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. ഇതിനുവിപരിതമായാണ് പല സ്കൂളുകളിലും കുട്ടികളെ പഠിപ്പിക്കുന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായി ആണ്-പെണ് കുട്ടികള്‍ക്ക് വെവ്വേറെ ബാത്ത്റൂം, ടോയ്ലറ്റ് സൗകര്യങ്ങളും സിബിഎസ്ഇ നിര്‍ദ്ദേശിക്കുന്നു. എല്‍കെജിയും ഒന്നാം ക്ളാസിലും സംഭാവനകള്‍ വാങ്ങിക്കാന്‍ പാടില്ല. അംഗവൈകല്യമുള്ള കുട്ടികള്‍ ആണെങ്കില്‍ അവരെ ക്ളാസ് മുറിയില്‍ എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും മാനേജ്മെണ്റ്റ് ചെയ്യേണ്ടതാണ്. ഈ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇന്ന് മിക്ക സിബിഎസ്ഇ/ ഐസിഐസി സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്. എന്‍ഒസി ലഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതുകൊണ്ടാണ് മാനേജുമെണ്റ്റുകള് തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സംഭാവനകള്‍ സ്വീകരിക്കുന്നതിനുവേണ്ടി സ്വകാര്യ മാനേജുമെണ്റ്റ് സ്കൂളുകള്‍ അധികവും ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് അതിണ്റ്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എല്‍കെജിയിലും, ഒന്നാം ക്ളാസിലും പ്രവേശനം നേടുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ അയ്യായിരം മുതല്‍ 1 ലക്ഷം വരെ ട്രസ്റ്റിണ്റ്റെ പേരില്‍ പണപ്പിരിവ് നടത്തുന്നു. പണം ഈടാക്കാന്‍ റിസര്‍വ് ബാങ്കിണ്റ്റെ അനുമതികൂടി വേണമെന്നിരിക്കെയാണ് പല ഓമനപ്പേരുകള്‍ ചേര്‍ത്ത് പണപ്പിരിവ് നടത്തുന്നത്. ഇപ്പോള്‍ 40 ശതമാനം മുതല്‍ 125 ശതമാനം വരെ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അധ്യാപകര്‍ക്ക് കേരള സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതേ അടിസ്ഥാന ശമ്പളം നല്‍കണമെന്നാണ് നിബന്ധന. എന്നാല്‍ രജിസ്റ്ററില്‍ അതേ തുക എഴുതി ചേര്‍ക്കുകയും നാമമാത്രമായ തുക മാത്രമാണ് ശമ്പളമായി നല്‍കുന്നത്. ഇതിനെതിരെ ചോദ്യം ചെയ്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന പേടികാരണം അധ്യാപകര്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സ്വകാര്യ സ്കൂളുകളുടെ ലാഭവിഹിതം എന്നുപറയുന്നത് ൨൬൦൦ കോടി രൂപയാണ്. അതുപോലെ തന്നെ സ്കൂള്‍ ബസ്സുകളില്‍ എല്‍കെജി മുതല്‍ ൬ വരെ ഒരു സീറ്റില്‍ രണ്ടുകുട്ടികള്‍ എന്നും ൬ മുതല്‍ ൧൨ ക്ളാസ്സുവരെ ഒരുസീറ്റ് എന്നും നിഷ്കര്‍ഷിക്കപ്പെടുമ്പോള്‍ കുട്ടികളെ കുത്തി നിറച്ചാണ് സ്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. എന്‍ഒസി ലഭിച്ച സ്കൂളുകളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരിശോധന നടത്തി നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തേണ്ടതാണ്. നിബന്ധനകള്‍ പാലിക്കാന്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ എന്‍ഒസി റദ്ദ് ചെയ്യാന്‍ ശുപാര്‍ശ നടത്താന്‍ അധികാരമുണ്ടായിട്ടും അതിന് തയ്യാറാകാത്തതാണ് ഈ മേഖലയില്‍ ഇത്തരത്തിലുള്ള അരാജകത്വത്തിന് ഹേതുവാകുന്നത്. ഇപ്പോള്‍ ഹൈക്കോടതി വധിയുടെ പേര് പറഞ്ഞ് അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പള വര്‍ദ്ധനവ് വരുത്തിയാണ് രക്ഷാകര്‍ത്താക്കളില്‍ നിന്നും ഫീസിനത്തില്‍ അഞ്ചിരട്ടിയോളം തുക പിരിച്ചെടുക്കുന്നത്. ഫീസ് വര്‍ദ്ധിപ്പിക്കണമെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരോടും അധ്യാപക രക്ഷാകര്‍ത്ത സംഘടന പ്രതിനിധികളോടും ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനം കൈക്കൊള്ളാന്‍ പാടുള്ളുവെന്ന് സിബിഎസ്ഇ നിര്‍ദ്ദേശിക്കുമ്പോള്‍ അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചതിനെ കുറിച്ച് അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രി തയ്യാറാകണമെന്ന് ആള് കേരള പാരണ്റ്റ്സ് ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികളായ സുധീര്‍.ജി കൊലാറ, സി.എല്‍.ഹമീദ്, നിസ്സാര്‍ ഫാത്തിമ, കെ.ടി.രവികുമാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: