പൊന്‍കുന്നം: കോയിപ്പള്ളി മേഖലയിലെ വൈദ്യുതി തടസ്സം പതിവാകുന്നു. ലോഡ് ഷെഡ്ഡിംഗും, പവര്‍കട്ടും മൂലം വൈദ്യുതി ഇല്ലെന്നിരിക്കെ ബാക്കി സമയങ്ങളില്‍പോലും വൈദ്യുതി ഈ മേഖലയില്‍ ലഭിക്കുന്നത് അപൂര്‍വ്വമായിട്ടാണ്. മഴക്കാലം ആരംഭിച്ചതോടുകൂടി വൈദ്യുതി വല്ലപ്പോഴും മാത്രമേ ഇവിടെ ലഭിക്കുന്നുള്ളു. ഈ മേഖലയില്‍ വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കോയിപ്പള്ളി ബ്രദേഴ്സ് പുരുഷസ്വാശ്രയ സംഘം ആവശ്യപ്പെട്ടു.
ഇപ്പോള്‍ വഞ്ചിമല ഫീഡറില്‍നിന്നാണ് ഇങ്ങോട്ട് വൈദ്യുതി ലഭിക്കുന്നത്. ഈ ലൈനില്‍ എപ്പോഴും പല പ്രശ്നങ്ങളുള്ളതിനാല്‍ പൊന്‍കുന്നം ടൗണ്‍ ഫീഡറിലേക്ക് മാറ്റി സപ്ലെ നല്കി വൈദ്യുതി മുടക്കത്തിന് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള പരാതി സംഘം പ്രസിഡന്റ് കെ.കെ. ഹരിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം അസി. എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ക്ക് നല്കി. പരാതിക്ക് ഉടന്‍ പരിഹാരമായി വഞ്ചിമല ഫീഡറില്‍നിന്ന് പൊന്‍കുന്നം ഫീഡറിലേക്ക് മാറ്റി കോയിപ്പള്ളിയിലെ വൈദ്യുതി മുടക്കം പരിഹരിക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ ഉറപ്പു നല്കി.
യോഗത്തില്‍ ബ്രദേഴ്സ് പുരഷ സ്വാശ്രയ സംഘം പ്രസിഡന്റ് കെ.കെ. ഹരി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ.കെ. പ്രകാശ്, വൈസ് പ്രസിഡന്റ് പി.ജി. ജോസ്, സെക്രട്ടറി സാജന് പി.ജെ., ട്രഷറര്‍ പി.സി. ശിവദാസന്‍, സെക്രട്ടറി വി.ഡി. ബിജു, കമ്മറ്റിയംഗങ്ങളായ പി.കെ. നാരായണന്, പ്രിജി, ബാബു, കെ.ജി. സന്തോഷ്, എസ്. ഷറഫുദ്ദീന്, പി.എം. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: