കാസര്‍കോട്: എന്‍ ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി നടക്കുന്ന മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തിലേറെ പേര്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി തിങ്കളാഴ്ചയായിരുന്നു. ജില്ലയിലെ സിഎച്ച്സി, പിഎച്ച്സി, ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനം ഒരുക്കിയിരുന്നു. അപേക്ഷകള്‍ വിവിധ വിഭാഗങ്ങളായി തിരിക്കുകയാണ് ഇനി ചെയ്യേണ്ടത്. ഓരോ വിഭാഗത്തിണ്റ്റേയും എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരെ നിശ്ചയിക്കും. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ക്യാമ്പുകള്‍ നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മാസം ക്യാമ്പുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരെ ലഭിക്കുക പ്രയാസമാണെന്നതിനാലാണിത്. മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരാണ് നേതൃത്വം നല്‍കുക. അടുത്ത മാസം ക്യാമ്പുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ പ്രതീക്ഷിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ദുരിതാശ്വാസ പ്രവൃത്തികള്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. രണ്ടാംഗഡു ലഭ്യമാക്കാത്തതിനാല്‍ ധനസഹായ വിതരണം നിലച്ചു. എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതും എടിഎം വഴി ലഭിക്കുന്ന പെന്ഷന് മണിയോര്‍ഡര്‍ ആയി ലഭിക്കുന്നതിനും എല്ലാ സെല്‍ യോഗങ്ങളിലും ചര്‍ച്ചകള്‍ ഉയരാറുണ്ടെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് എല്ലായ്പ്പോഴും അധികൃതരുടെ മറുപടി. നേരത്തെ തീരുമാനിച്ച പഞ്ചായത്തുതല അദാലത്തുകളും നടപ്പായില്ല. സെല്ലിനുകീഴില്‍ സബ്കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നതുപോലും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: