ചങ്ങനാശേരി: ഭാരതത്തിലെ ഏറ്റവും വലിയ സിവില്‍ സര്‍വ്വീസ് അക്കാദമിയായ സങ്കല്പിന്റെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വാഗ്ഭട ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വ്യാസ്)ന്റെ ചങ്ങനാശേരി സെന്ററായി വാഴപ്പള്ളി ഗായത്രി വിദ്യാമന്ദിറിനെ തെരഞ്ഞെടുത്തു. അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ നൂറു കുട്ടികള്‍ക്കുമാത്രമേ ട്രെയിനിംഗില്‍ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഇതിലേക്കുള്ള തെരഞ്ഞെടുപ്പിനായി 22ന് രാവിലെ 10ന് ഗായത്രി വിദ്യാമന്ദിറില്‍ അഭിരുചി പരീക്ഷ നടത്തുന്നു. പരീക്ഷയില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് സ്കൂളില്‍ വന്ന പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനും പ്രവേശനപരീക്ഷയും സൗജന്യമായിരിക്കും. വിവരങ്ങള്‍ക്ക്: 0481 2400110, 9446060397, 9605947756.
പ്രതികരിക്കാൻ ഇവിടെ എഴുതുക: