കോട്ടയം: മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളി ജവാന്റെ 26.5 പവന് ആഭരണങ്ങള്‍ തീവണ്ടിയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടു. നേതാവതി എക്സ്പ്രസില്‍ മംഗലാപുരത്തിനും ഗോവയ്ക്കും ഇടയിക്കുവച്ച് ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി അഭിലാഷിന്റെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അഭിലാഷ് കുടുംബസമേതം നാട്ടിലേക്കു മടങ്ങുകയായിരുന്നു. ബാഗിലുണ്ടായിരുന്ന ആഭരണങ്ങള്‍ എടുത്തശേഷം ആഭരണം വച്ചിരുന്ന ബാഗ് ട്രെയിനിന്റെ ബാത്ത് റൂമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് റെയില്‍വേ ഹെല്പ് ലൈനില്‍ വിവരം അറിയിച്ചതനുസരിച്ച് കണ്ണൂരില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസഥരെത്തി ട്രെയിനില്‍വച്ച് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: