എരുമേലി: സ്കൂളിലേക്കുള്ള വൈദ്യുതിലൈന്‍ പൊട്ടിവീണിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും നന്നാക്കിയില്ലെന്ന് പരാതി. എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിലാണ് സംഭവം. വൈദ്യുതി പോസ്റ്റില്‍ കൂടി കാട്ടുവള്ളികള്‍ പടര്‍ന്നുപിടിച്ച് കമ്പിയിലേക്ക് പടരുകയും കഴിഞ്ഞദിവസത്തെ മഴയില്‍ കമ്പി പൊട്ടിതാഴെവീഴുകയുമായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് നിരവധി തവണ വൈദ്യുതി ഓഫീസില്‍ അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കാന്‍ പോലും തയ്യറായില്ലെന്നും അധികൃതര്‍ പറഞ്ഞു.
സ്കൂള്‍ കുട്ടികളും അദ്ധ്യാപകരും ദിവസേന നടന്നുപോകുന്ന വഴിയില്‍ വൈദ്യുതി കമ്പി പൊട്ടിവീണിട്ടും കടുത്ത് അനാസ്ഥ കാട്ടുന്ന വകുപ്പ് ജീവനക്കാരുടെ നടപടിയില്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു.
പൊട്ടിതകര്‍ന്നു വീണ വൈദ്യുതി കമ്പികള്‍ നീക്കി സ്കൂളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: