കോട്ടയം: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് വിദ്യാനികേതന്റെ സേവനം മഹത്തരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷയില്‍ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അരവിന്ദ വിദ്യാമന്ദിരത്തിലെ വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുതകുന്ന വിദ്യാഭ്യാസ പദ്ധതികളാണ് കേരളത്തിനാവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്റോ ആന്റണി എംപി, എന്‍.ജയരാജ് എംഎല്‍എ, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോമോള്‍ മാത്യു, മെമ്പര്‍മാരായ കെ.കെ.വിപിനചന്ദ്രന്‍, എന്‍.ഹരി, പി.മധു, സി.കെ.വിജയകുമാര്‍, അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി വൈസ്പ്രസിഡന്റ് എന്‍.മനോജ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കവിത ആര്.സി സ്വാഗതവും സ്കൂള്‍ മാനേജര്‍ എം.ആര്.പദ്മനാഭന് കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: