കോട്ടയം: വീടിനു മുകളിലേക്ക് 11കെവി വൈദ്യുതി കമ്പി പൊട്ടിവീണു. കുമരകം ഈരമറ്റത്തില് മധുവിന്റെ വീടിനു മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. പോസ്റ്റിലെ കോസ് അമില്‍ ഘടിപ്പിച്ചിരുന്ന പിന് ഇന്സുലേറ്റര് പൊട്ടതാണ് കമ്പി പൊട്ടിവീഴാന്‍ കാരണം. കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് ബള്‍ബുകളും മറ്റു വൈദ്യുതി ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. സമീപവാസികളായ മാവലശേരി കുട്ടന്, മാവലശേരി രാജു എന്നിവരുടെ വീടുകളിലെയും ബള്‍ബുകള്‍ പൊട്ടിത്തെറിച്ചു. ലൈന്‍ പൊട്ടിവീണയുടെനെ ലൈന്‍ ഓഫാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടസമയത്ത് മധുവും ഭാര്യ മാലതിയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: