ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫലാഡല്‍ഫിയ നഗരത്തില്‍ കെട്ടിടം തകര്‍ന്നുവീണ് ആറു പേര് മരിച്ചു. പതിമൂന്ന് പേര്‍ക്ക് പരുക്കേറ്റു. സെന്‍ട്രല്‍ സിറ്റിയില്‍ സാല്‍വേഷന്‍ ആര്‍മി ഷോപ്പ് പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടമാണ് തകര്‍ന്നുവീണത്. പ്രദേശിക സമയം 10.30 ഓടെയായിരുന്നു അപകടം. കാരണം വ്യക്തമല്ല. മരിച്ചവരില്‍ അഞ്ചു പേര് സ്ത്രീകളാണെന്ന് മേയര്‍ മൈക്കല്‍ നട്ടര്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് ഫയര്‍ കമ്മീഷണര്‍ ല്ലോയഡ് അയേഴ്സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: