ലണ്ടന്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ഇതിഹാസതാരം ഇന്ത്യയുടെ സച്ചിന് ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്തി. 81 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളാണ് ഇരുവരും തങ്ങളുടെ പേരില്‍ കുറിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കൗണ്ടി ക്ലബായ സറേയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിനിറങ്ങി സെഞ്ച്വറി നേടിയാണ് പോണ്ടിംഗ് സച്ചിനൊപ്പമെത്തിയത്. ഡെര്ബിഷെയറിനെതിരേയായിരുന്നു പോണ്ടിംഗിന്റെ 81-ാം സെഞ്ച്വറി. ഇരുവര്‍ക്കും പുറമേ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ സുനില്‍ ഗാവസ്കര്‍ക്കും 81 ഫസ്റ്റ് ക്ലാസ് സെഞ്ചുറികളാണുള്ളത്.
486 ഇന്നിംഗ്സുകളില്‍നിന്നായിരുന്നു സച്ചിന്റെ 81 സെഞ്ച്വറികള്‍. ഇതിനേക്കാള്‍ മൂന്ന് ഇന്നിംഗ്സുകള്‍ അധികം കളിച്ചാണ് പോണ്ടിംഗ് നേട്ടത്തിനൊപ്പമെത്തിയത്. എന്നാല്‍ 199 ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്വമായി ഇംഗ്ലീഷ് താരം സര് ജാക്ക് ഹോബ്സാണ് ഫസ്റ്റ് ക്ലാസ് സെഞ്ച്വറി പട്ടികയില്‍ ലോകത്ത് ഒന്നാമന്. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച പോണ്ടിംഗ് ദക്ഷിണാഫ്രിക്കന്‍ നായകന് ഗ്രെയിം സ്മിത്തിന് പകരമാണ് ഇംഗ്ലീഷ് കൗണ്ടി ടീമായ സറേയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: