Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആമി പറയാന്‍ ബാക്കിവച്ചത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 07:28 pm IST
in Lifestyle

“യാത്ര പറഞ്ഞ്‌ പോയതിന്‌ ശേഷവും പടിവാതില്‍ക്കല്‍

അവരോരോരുത്തരും ഒരു നിമിഷം തങ്ങിനില്‍ക്കുന്നു;

എന്തോ ഓര്‍ത്തെന്നപോലെ അവര്‍ തിരിഞ്ഞുനോക്കുന്നു

പക്ഷേ, അവര്‍ മടങ്ങുന്നില്ല, ഒരിക്കലുമവര്‍ മടങ്ങുന്നില്ല “

അനുഭവങ്ങളും കൂടിക്കാഴ്‌ച്ചകളും കഥയും കവിതയുമാക്കിയ അനുഗൃഹീത എഴുത്തുകാരി ആരുടെ വിയോഗത്തിലായിരിക്കും ഇങ്ങനെ കുറിച്ചതെന്നറിയില്ല. എങ്കിലും തോന്നുന്നു എന്തോ ഓര്‍ത്ത്‌ എവിടെയോ തിരിഞ്ഞുനോക്കി നില്‍ക്കുന്നുണ്ടാകും മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെന്ന്‌.

സര്‍ഗധനയായ എഴുത്തുകാരിയുടെ വിയോഗത്തിന്‌ നാലാണ്ട്‌. പറഞ്ഞതൊക്കെ നേരോ നുണയോ എന്ന സംശയം കേട്ടവര്‍ക്ക്‌ ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്കിലും പറയാനുള്ളതൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു ആമി. പറഞ്ഞു തീര്‍ത്തല്ല കമല പോയതെന്ന്‌ ഏറെ അടുപ്പമുള്ളവര്‍ സങ്കടം പറയുന്നു. മാധവിക്കുട്ടിയായും കമലാദാസായും ഒടുവില്‍ കമല സുരയ്യയായും അവര്‍ പറഞ്ഞതെല്ലാം പെറുക്കിക്കൂട്ടാന്‍ അക്ഷരപ്രേമികള്‍ മത്സരിച്ചു. സൗന്ദര്യവും സാഹിത്യവും വിനയവും ഒത്തുചേര്‍ന്ന ഒരു ചെറുപ്പക്കാരി പറയാന്‍ തുടങ്ങിയപ്പോള്‍ കേള്‍ക്കാന്‍ കാത്‌ കൂര്‍പ്പിച്ചത്‌ മലയാളി മാത്രമല്ല, ലോകമെമ്പാടും അവര്‍ പറഞ്ഞ എന്റെ കഥ വായിക്കപ്പെട്ടു. ആരാധകരുടെ എണ്ണം കടലുപോലെ വലുതായിക്കൊണ്ടിരുന്നു. നിലയ്‌ക്കാത്ത പ്രണയത്തിന്റെ ദാസിയായി സ്വയം വിശേഷിപ്പിച്ച മാധവിക്കുട്ടി അങ്ങനെ എക്കാലത്തെയും പ്രണയമാതൃകയുമായി.

അനുഭവങ്ങളെല്ലാം ഇങ്ങനെ വിളിച്ചു കൂവരുതേ കമലേ എന്ന്‌ മറ്റുള്ളവര്‍ ഉപദേശിച്ചത്‌ കുറച്ചൊന്നുമല്ല. പക്ഷേ തന്റേടിയും ധീരയുമായ ഒരെഴുത്തുകാരിയായിരുന്നില്ല മാധവിക്കുട്ടി. ഹൃദയശുദ്ധിയുള്ള സ്നേഹധനയായ ഒരു നാട്ടിന്‍പുറത്തുകാരിയായിരുന്നു അവര്‍. അതിനൊപ്പം അപൂര്‍വ്വമായ ഒരു പ്രതിഭാശക്തി അവരെ വലയം ചെയ്തിരുന്നു. പറഞ്ഞതെല്ലാം വിവാദമാകുമ്പോള്‍ കൂസലില്ലാതെ പൊട്ടിച്ചിരിച്ചിട്ടുണ്ടാകില്ല കമല. വിഷമിച്ചിരുന്നു, വല്ലാതെന്ന്‌ സുഹൃത്തുക്കള്‍. ഓരോ വിമര്‍ശനവും പുലഭ്യം പറച്ചിലും അവഗണനയും വല്ലാതെ അലട്ടിയിരുന്നെന്നും ഈ നിരന്തര സമ്മര്‍ദ്ദങ്ങളാണ്‌ അവരെ രോഗിയാക്കിയതെന്നും അടുപ്പക്കാര്‍ ആണയിട്ടുറപ്പിക്കുന്നു.

ശരിയായിരിക്കാം, 75 വയസ്‌ മരിക്കാനുള്ള പ്രായമാണോ. ഈ വയസിനുള്ളില്‍ കമലയെച്ചൊല്ലി എത്ര വിമര്‍ശനങ്ങള്‍, വിവാദങ്ങള്‍. സാധുവായിരുന്നു അവര്‍. പൂനെയിലെ ഫ്ലാറ്റിലെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ കേരളത്തെ സ്വപ്നം കണ്ട്‌, പ്രിയസുഹൃത്തുക്കളെ കാണാന്‍ കൊതിച്ച്‌ ശ്വാസം മുട്ടി കഴിയുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. മരിക്കുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഫോണിലൂടെയെങ്കിലും അവരോട്‌ സംസാരിക്കാന്‍ ഈ ലേഖികക്കും ഭാഗ്യമുണ്ടായി, തീരെ ദുര്‍ബലമായ ശബ്ദത്തില്‍ തീരെ വയ്യ, പറ്റണില്ല കുട്ടീ അവിടെയാണെനിക്കെന്നും ഇഷ്ടം എന്ന്‌ പറഞ്ഞാണ്‌ അവര്‍ അന്ന്‌ ഫോണ്‍ വച്ചത്‌.

മാധവിക്കുട്ടി (എത്രയൊക്കെ പേരുകളുണ്ടെങ്കിലും അങ്ങനെ വിളിക്കാനാണിഷ്ടം) എന്ന എഴുത്തുകാരി തുറന്നിട്ട ലോകം വിശാലമായിരുന്നു. അസാധാരണമായ വാക്കുകളും വരികളും പറഞ്ഞു തീര്‍ക്കാത്ത കഥയും ബാക്കി വച്ച്‌ അവര്‍ പോയിട്ട്‌ നാല്‌ വര്‍ഷമെന്ന്‌ വിശ്വസിക്കാനാകുന്നില്ല. വിയോഗവാര്‍ത്തയുടെ ആദ്യകേള്‍വിയിലെന്നപോലെ നെഞ്ചില്‍ ഇന്നും നൊമ്പരം കനക്കാത്തവരുണ്ടോ. നിങ്ങളോരോരുത്തരും മണ്ണായിത്തീരുമ്പോഴും ഞാന്‍ ബാക്കിയാകുമെന്ന്‌ മാധവിക്കുട്ടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കവിതയായി കുറിച്ചത്‌ സത്യമാകുന്നത്‌ ഇങ്ങനെയൊക്കെയാകും..

രതി. എ. കുറുപ്പ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.