ഗുര്‍ഗാവ്: ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.സി. ശുക്ല അപകടനില തരണം ചെയ്തില്ല. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള ശുക്ലയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്.
ശുക്ലയുടെ നില മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. എന്നിരുന്നാലും ആരോഗ്യസ്ഥിതി സങ്കീര്‍ണം തന്നെയാണ്, അദ്ദേഹത്ത ചികിത്സിക്കുന്ന മെദാന്ത ആശുപത്രി സൂപ്രണ്ട് എ.കെ. ദുബെ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബക്സ്തറില്വച്ച് ശുക്ലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാവോയിസ്റ്റ് ആക്രമണത്തിന് ഇരയായത്. സാരമായ പരിക്കുകളേറ്റ ശുക്ലയെ ഞായറാഴ്ച്ച വിമാനമാര്‍ഗം ഗുര്‍ഗാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: