ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നു ദല്‍ഹി ഹൈക്കോടതി ജഡ്ജി പിന്മാറി. നേരത്തെ 1984 സിഖ് വിരുദ്ധ കലാപക്കേസിന്റെ പേരിലാണ് ഇയാള്‍ അറസ്റ്റിലായത്.
വാദം കേള്‍ക്കാന്‍ ജൂലൈ മൂന്നിനു മറ്റൊരു ബെഞ്ചിലേക്കു മാറ്റിയതായി ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ ഉത്തരവിട്ടു. എന്നാല്‍ പിന്മാറാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കലാപത്തിലെ പങ്കിനെക്കുറിച്ചു വിശദ അന്വേഷണം നടത്തണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരേയാണു ടൈറ്റ്ലര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: