ന്യൂദല്‍ഹി: മാവോയിസ്റ്റുകളോട് ഒട്ടും തന്നെ സഹിഷ്ണുത പ്രകടിപ്പിക്കരുതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ നടന്ന മാവോ ആക്രമണത്തെ ബീഭത്സമെന്ന് വിശേഷിപ്പിച്ച മോദി ഭീകരതയ്ക്കും നക്സലിസത്തിനും എതിരെ സര്‍ക്കാര്‍ ഒട്ടും തന്നെ സഹിഷ്ണുത കാട്ടരുതെന്നും വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗും ആക്രമണത്തെ ശക്തിയായി അപലപിച്ചു. രാഷ്ട്രീയത്തിന് അതീതമായി നക്സലിസത്തിനും ഭീകരതയ്ക്കും എതിരായ യുദ്ധത്തില്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: