ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവായി കേന്ദ്രമന്ത്രി ശശി തരൂരിനെ നിയമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി തീരുമാനങ്ങള്‍ അറിയിക്കാനാണ് 36 അംഗ സംഘത്തെ നിയോഗിച്ചത്.
ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി ശശി തരൂര്‍, ജ്യോതിരാദിത്യ സിന്ധ്യ, മനീഷ് തിവാരി, സച്ചിന് പൈലറ്റ്, ജയന്തി നടരാജന്, ആര് പി എന്‍ സിംഗ്, മീനാക്ഷി നടരാജന് തുടങ്ങിയവരാണ് സംഘത്തിലെ പ്രമുഖര്‍.
ഗുലാം നബി ആസദ്, ജയറാം രമേശ്, അംബിക സോണി, സി പി ജോഷി തുടങ്ങിയ പ്രമുഖരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല. നേരത്തെ ഇതു സംബന്ധിച്ച കാര്യങ്ങളില്‍ ശശി തരൂര്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.
പി സി ചാക്കോ, ശശി തരൂര്‍ എന്നിവരാണ് പുതിയ സംഘത്തിലുള്ള മലയാളികള്‍. കേരളത്തില്‍ നിന്ന് എം.ഐ. ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ സാധ്യതാ പട്ടികയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: