Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചിത്രകലയില്‍ വ്യത്യസ്തത തേടുന്നകലാകാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 11:31 pm IST
in Lifestyle

ഭാവനകളിലെ നിറക്കൂട്ടുകള്‍ ചുമര്‍ചിത്രകലയില്‍ വിന്യസിച്ച്‌ വസന്തം തീര്‍ക്കുകയാണ്‌ നന്ദിത ബാബു. കുടുംബത്തിന്റെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ നിശബ്ദരാകുന്ന കലാകാരികള്‍ക്കിടയില്‍ വ്യത്യസ്തയാണ്‌ നന്ദിനി. രണ്ട്‌ കുട്ടികളുടെ അമ്മയായ നന്ദിതക്കും മറ്റുള്ളവരെപ്പോലെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കണം. വീട്ടുകാര്യങ്ങള്‍ക്കിടയിലാണ്‌ ചിത്രരചനക്ക്‌ സമയം കണ്ടെത്തുന്നത്‌. ഏറെ ക്ഷമയും അര്‍പ്പണവും ഭക്തിയും വേണ്ട ചുവര്‍ചിത്രരചനയിലാണ്‌ നന്ദിത സക്രിയയാകുന്നത്‌. ആറ്‌ വര്‍ഷമായി പ്രശസ്ത ചുവര്‍ ചിത്രകാരന്‍ രജീവ്‌ അയ്യമ്പുഴയുടെ ശിഷ്യത്വത്തില്‍ ചുമര്‍ ചിത്രരചന നടത്തുകയാണ്‌ ഈ കലാകാരി.

നാല്‌ വര്‍ഷം മുമ്പ് ചുമര്‍ ചിത്രങ്ങളെ കോര്‍ത്തിണക്കി ആലേഖ്യ എന്ന ചിത്രകലാഗ്രൂപ്പിന്‌ രൂപം നല്‍കിയത്‌ നന്ദിതയുടെ ആശയത്തിലൂടെയായിരുന്നു. എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലടക്കം നിരവധി വീടുകളിലും ചുമര്‍ ചിത്രരചന നടത്തിയിട്ടുണ്ട്‌. ഇതിനോടകം തന്നെ ഇന്ത്യയ്‌ക്ക്‌ അകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി ചിത്രങ്ങള്‍ രചിക്കാന്‍ സാധിച്ചതിലെ സന്തോഷവും ഈ കലാകാരി മറച്ചു വയ്‌ക്കുന്നില്ല. ചുമര്‍ചിത്രകലയുടെ അടിസ്ഥാന പ്രമാണങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്‌ ധ്യാനശ്ലോകങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന്‌ വ്യതിചലിക്കാതെ കര്‍ശന നിയമങ്ങള്‍ പാലിച്ചാണ്‌ ക്ഷേത്രങ്ങളില്‍ ചിത്രരചന നടത്തുന്നതെന്ന്‌ നന്ദിത വിനയത്തോടെ പറയുന്നു. എല്ലാത്തിനും ദൈവത്തോട്‌ നന്ദി പറയുന്നു കലാകാരി.

ചുമര്‍ച്ചിത്രങ്ങളുടെ ആലേഖനത്തില്‍ ഒരു പ്രത്യേക ശൈലി ആവിഷ്കരിക്കാനും നന്ദിത ശ്രമിക്കുന്നുണ്ട്‌. ചെറുപ്പകാലം മുതല്‍ നന്നായി ചിത്രങ്ങള്‍ വരച്ചിരുന്ന നന്ദിത വിവാഹ ശേഷവും ഇതിനായി സമയം നീക്കിവെച്ചിരുന്നു. കേരള എക്സൈസില്‍ പ്രീവന്റീവ്‌ ഓഫീസറായി ജോലി ചെയ്യുന്ന ഭര്‍ത്താവ്‌ ബാബു എല്ലാ പിന്തുണയും നല്‍കുന്നു. മക്കളായ വിഷ്ണുവിനും ഭദ്രയ്‌ക്കും വരയില്‍ വാസനയുണ്ടെന്നും നന്ദിത ബാബു പറയുന്നു.

ചൈതന്യം തുളുമ്പുന്ന ചിത്രങ്ങളില്‍ വര്‍ണ്ണതാളവും രേഖാവിന്യാസവും നിറങ്ങളുടെ കൃത്യമായ അനുപാതവും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഇതിനായി കേരളത്തിലെ ചുമര്‍ ചിത്രസങ്കേതങ്ങളില്‍ കൂടുതല്‍ പഠനത്തിനായി താന്‍ പോകാറുണ്ടെന്നും ചിത്രകാരി പറയുന്നു. അതുകൊണ്ട്‌ തന്നെ പാരമ്പര്യ ചുമര്‍ചിത്രകലയുടെ സ്വാധീനം ചിത്രങ്ങളില്‍ കാണാമെന്ന്‌ അഭിപ്രായം ഉയരുന്നുണ്ടെന്നും അത്‌ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുമെന്നും നന്ദിത വിശദീകരിച്ചു.

ചുമര്‍ ചിത്രകലയുടെ നിര്‍ബ്ബന്ധിത ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്‌ ആനുകാലിക സംഭവങ്ങളും ചിത്രരചനയ്‌ക്ക്‌ വിഷയമാക്കാറുണ്ട്‌. ഇത്തരത്തില്‍ രചിച്ച ചിത്രമാണ്‌ ‘അനാമിക’ എന്ന പുതിയ ചിത്രം. എറണാകുളത്ത്‌ ദര്‍ബാര്‍ ഹാളില്‍ നന്ദിനിയുടെ ചിത്രപ്രദര്‍ശനം പുരോഗമിക്കുകയാണ്‌. അനാമിക സന്ദര്‍ശകരുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്‌. സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മനസ്സില്‍ നിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ അനാമിക. ഒരു സ്ത്രീയുടെ ബാല്യകാലം മുതല്‍ അവള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ്‌ ഇതിന്റെ ഇതിവൃത്തം, നന്ദിത പറഞ്ഞു.

ഇനിയും തനിക്ക്‌ വരയ്‌ക്കാന്‍ ഏറെയുണ്ട്‌. ചിത്രകലയുടെ പുതിയതലങ്ങളെക്കുറിച്ച്‌ കൂടുതല്‍ പഠനവും ഗവേഷണവും നടത്തി ഗുരുവിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഈ രംഗത്ത്‌ കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്‌ നന്ദിത.

അനിജമോള്‍.കെ.പി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.