ചെറുതോണി : ബിപിഎല്‍ എപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്തിനേക്കാളും ഏറ്റവും അധികം അലട്ടുന്നത് ആരോഗ്യപ്രശ്നമാണ്. എല്ലാ വീടുകളിലും ഒരാളെങ്കിലും മരുന്നുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. 14 ജില്ലകളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതും അതിനാലാണ്. ചെറുതോണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ എല്ലാവര്ക്കും മെച്ചപ്പെട്ട ആരോഗ്യമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴില്‍, ഭക്ഷ്യ മേഖലകളില്‍ മെച്ചപ്പെട്ട രീതികളില്‍ ഇവ പ്രാവര്ത്തികമാക്കിയതിനേക്കാള് സാമ്പത്തിക ബാധ്യത റൈറ്റ് ടു ഹെല്ത്തിനുണ്ട്. ഇത് സംസ്ഥാനത്ത് നടപ്പാക്കാന്‍ ശക്തമായ സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനറിക് മെഡിസിന്, എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭിക്കണം. സൗജന്യമായി മരുന്നു നല്കുന്ന പദ്ധതി ജൂലൈ മാസം മുതല്‍ മൂന്നു മാസം കൊണ്ട് എല്ലായിടത്തും എത്തിക്കും.
ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരുടെ പോരായ്മയുണ്ട്. ഏറ്റവും വേഗത്തില്‍ അതു പരിഹരിക്കും. പട്ടയം നല്കുന്ന കാര്യത്തിലും ശാശ്വത പരിഹാരം വേഗത്തിലുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: