ചെന്നൈ : ഐപിഎല്‍ വാതുവയ്പ്പ് പുതിയ വഴിതിരിവിലേക്ക്. വാതുവയ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ക്കും പങ്കുണ്ടെന്ന് രീതിയിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. ധാരാസിംഗിന്റെ മകനും ഹോളിവുഡ് താരവുമായ വിന്ദു ധൊരാസിംഗിന്റെ മൊഴിയില്‍ നിന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരങ്ങള്‍ക്കും വാതുവയ്പ്പില്‍ വ്യക്തമായ പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. ചെന്നൈയുടെ മുതിര്‍ന്ന താരത്തിനും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് വിന്ദു മൊഴിയില്‍ പറയുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കേസില്‍ നേരത്തേ അറസ്റ്റിലായ വിന്ദു ധാരാസിംഗ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാതുവെപ്പില്‍ ചെന്നൈ താരങ്ങളുടെ പങ്ക് വ്യക്തമായത്. വാതുവെപ്പില്‍ ചെന്നൈ ടീം ഉടമ ഗുരുനാഥ് മെയ്യപ്പനെ കൂടാതെ, ടീമിലെ മൂന്നു താരങ്ങള്‍ക്ക് പങ്കുണ്ടെന്നും, ഇതിലൊരാള്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരമാണെന്നും വിന്ദു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
ഐപിഎല്‍ ആറാം സീസണ് അവസാനിക്കും മുന്‍പ് ഇവരെ അറസ്റ്റ് ചെയ്തേയ്ക്കും. എന്നാല്‍ ഏതൊക്കെ താരങ്ങളാണ് വാതുവെപ്പില്‍ പങ്കാളികളായത് എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: