ശ്രീനഗര്‍: തെക്കന്‍ കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ബുച്ചു മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താന്‍ നടത്തിയ തിരച്ചിലിനിടയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് ലഫ്റ്റനന്റ് കേണല്‍ അങ്കുര്‍ വസിഷ്ഠ് അറിയിച്ചു.
സുരക്ഷാസേനയ്ക്ക് നേരെ സമീപത്തെ വനത്തില്‍ മറഞ്ഞിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ കാഷ്മീരില്‍ ലഷ്കര്‍ തീവ്രവാദിയെ സുരക്ഷാസേന വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: