കൊല്ലം: ജോലിഭാരവും സമ്മര്‍ദ്ദവും തുടര്‍ച്ചയായി അനുഭവിക്കുന്നതിന്റെ ഫലമായി 40 വയസ് പിന്നിടുമ്പോള്‍ പോലീസുകാര്‍ ആരോഗ്യപ്രശ്നമുള്ളവരായി മാറുകയാണെന്ന് ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യന്.
കേരള പോലീസ് അസോസിയേഷന് സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡിജിപി. അരോഗ്യ പ്രസ്നത്തിന്റെ കാരണമന്വേഷിച്ചപ്പോള്‍ ഈ പ്രായത്തിലുള്ള സേനയിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും രക്തസമ്മര്‍ദ്ദം, ഡയബറ്റിസ്, ആര്‍ത്രൈറ്റിസ് എന്നിവയുള്ളതായി തെളിഞ്ഞു.
റിട്ടയര്‍മെന്റിനു ശേഷം പോലീസുകാരുടെ ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമാകുന്നുവെന്നതാണ് വസ്തുത. പോലീസുകാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ പങ്കാളിത്ത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പ്രത്യേകമായി നടപ്പാക്കേണ്ടതാണ്.
ആരോഗ്യം പരമപ്രധാനമാണ്. ആരോഗ്യമുള്ള പൗരന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആരോഗ്യമുള്ള പോലീസുകാരനെ മാത്രമേ പറ്റുകയുള്ളു. അതിനാല്‍ പോലീസുകാര്‍ എത്രയൊക്കെ ജോലിസമ്മര്ദ്ദത്തിലാണെങ്കിലും വ്യായാമത്തിന് സമയം കണ്ടെത്തിയേ തീരുവെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: