തിരുവനന്തപുരം: വികസനത്തിന്റെ പേരില്‍ ഇന്ന് മനുഷ്യത്വത്തെ കഴുത്ത് ഞെരിച്ചുകൊല്ലുകയാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്. അനന്തപുരി ഹിന്ദുധര്‍മപരിഷത്തിന്റെ പരിസ്ഥിതിസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് 1000 കോടി രൂപയാണ് സര്‍ക്കാര്‍ മഴവെള്ള സംഭരണികള്‍ക്കായി മാറ്റിവയ്ക്കുന്നത്. തടയണനിര്മാണത്തിനും കാവുകളുടെ സംരക്ഷണത്തിനും വൃക്ഷംനടീലിനും കോടികള്‍ മാറ്റിവയ്ക്കുന്നവര്‍ രാത്രി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നീര്‍ത്തടങ്ങള്‍ നികത്താനും മലകള്തകര്ക്കാനും മഴക്കാടുകള്‍ നശിപ്പിക്കാനും കോര്‍പ്പറേറ്റുകളുമായി ഗൂഢാലോചന നടത്തുകയാണ്. കേരളത്തില്‍ 45000 ഹെക്ടര്‍ വനം നഷ്ടപ്പെട്ടു. 19 ശമാനമായി കുറഞ്ഞു. കേരളത്തില്‍ ഏഴുലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്നത് രണ്ടുലക്ഷമായി കുറഞ്ഞു. മൂന്നുമീറ്ററിലധികം ഭൂഗര്‍ഭജലവിതരണം താഴ്ന്നു. കുടിവെള്ളത്തി ല്‍ കോളിഫോമിന്റെ അളവ് ആയിരമാകുന്നു. സൂര്യതാപമുണ്ടാകുന്നു. ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവുമുണ്ടാകുന്നു. വന്ദുരന്തങ്ങളിലേക്കാണ് നാം പോകുന്നത്.
ആറന്മുളയില് സകല നിയമലംഘനങ്ങളും നടത്തിയ കമ്പനിയില്‍ സര്‍ക്കാര്‍ 10 ശതമാനം ഷെയര്‍ എടുക്കുന്നു. കേരളത്തെക്കാള്‍ എത്രയോ ഇരട്ടി വ്യാവസായിക വളര്‍ച്ചയുള്ള, വലുപ്പമുള്ള ഗുജറാത്തില്‍ നാല് വിമാനത്താവളം മാത്രമേയുള്ള. അതില്‍ രാജ്യാന്തര വിമാനത്താവളം ഒരെണ്ണവും. 500 ഏക്കര്‍ നെല്‍പ്പാടം നികത്താന്‍ 70 ലക്ഷം ലോഡ് മണല്‍ വേണ്ടിവരും. അത്രയും കുന്നുകള്‍ ഇടിച്ചുനിരത്തണം. വസ്തുക്കച്ചവടം മാത്രമാണ് ഇതിനു പിന്നില്‍. വികസനത്തിന്റെ പേരുപറഞ്ഞ് കച്ചവടമാണ് നടക്കുന്നത്. മനുഷ്യനാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലാണ് വികസനം. കുടിവെള്ളം കമ്പനികള്‍ക്ക് തീറെഴുതി നല്കാന് പോകുന്നു. കടലോര മേഖലയില്‍ നിന്ന് മണല്‍ വാരാന്‍ പോകുന്നു. സ്ലീപ്ലെയിന് പദ്ധതി വരുന്നു. ഇതിലൂടെ ജീവിക്കാനുള്ള അവകാശം നഷ്ടമാകുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുണ്ട്. ഇവര്‍ക്കായി വാദിക്കാന്‍ ആരുമില്ല.
പ്രകൃതിയെദ്രോഹിക്കുന്നവരെ രാജ്യദ്രോഹികളായി കാണണം. പ്രകൃതി നശീകരണം രാജ്യദ്രോഹകുറ്റമാക്കേണ്ടതാണ്. പ്രകൃതിയുമായി പാരസ്പര്യത്തോടെ ഏകാത്മകതയോടെ പൂരകമായി ഇഴുകിച്ചേര്ന്നുജീവിക്കാനാണ് പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചത്. അടിസ്ഥാന ജീവിതപ്രശ്നങ്ങള്‍ കണ്ടില്ലെന്നുനടിച്ച് ചൂഷണത്തിന് കൂട്ടുനിന്ന്, കോര്‍പ്പറേറ്റുകള്‍ക്ക് കേരളത്തെ പണയപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനോട് പ്രതികരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയാണ് മതമെന്ന് പറയാന്‍കഴിയുന്ന സംസ്കാരത്തെയാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതി പ്രവര്ത്തകന് വര്‍ഗീസ് തോട്ടുപറമ്പില്‍ പറഞ്ഞു. യഥാര്‍ഥ ഭാരതീയന് പ്രകൃതിയെ ദ്രോഹിക്കില്ല. നമ്മുടെ പൂര്‍വ്വികര്‍ വിഗ്രഹങ്ങളെയല്ല ആരാധിച്ചിരുന്നത്.
പ്രകൃതിയെയായിരുന്നു. പ്രകൃതി തന്നെയാണ് പരബ്രഹ്മം എന്ന വിവേകവും അവന്റെ ശാസ്ത്രബോധവുമായിരുന്നു അതിനുകാരണം. അദ്ദേഹം പറഞ്ഞു. ശോഭീന്ദ്രന്മാസ്റ്റര് ഉദ്ഘാടനം ചെയ്തു. ഡോ.മധുസൂദനന്‍പിള്ള ആധ്യക്ഷ്യം വഹിച്ചു. കൗണ്‍സിലര്‍ മോഹനന്‍നായര്‍, കരുമം രാജശേഖരന് എന്നിവര്‍ സംസാരിച്ചു. കെ.വി.രാധാകൃഷ്ണന് സ്വാഗതവും റ്റി.സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: