മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ കഴിഞ്ഞ ആഴ്ച ടാഡ കോടതിയില്‍ കീഴടങ്ങിയ ബോളിവുഡ് നടന് സഞ്ജയ് ദത്തിനെ പൂനെ യെര്‍വാഡ ജയിലിലേക്ക് മാറ്റി . ഇന്ന് പുലര്‍ച്ചെയാണ് മുംബൈ ജയിലില്‍ നിന്നും അപ്രതീക്ഷിതമായി സഞ്ജയ് ദത്തിനെ പൂനെ ജയിലിലേക്ക് മാറ്റിയത്.
വന്‍ സുരക്ഷാക്രമീകരണങ്ങളുള്ള സൗത്ത് മുംബൈയിലെ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ വാനിലാണ് പൂനെയിലെ യേരവാഡ ജയിലിലേക്ക് ദത്തിനെ മാറ്റിയത്.
മെയ് 16ന് പ്രത്യേക ടാഡ കോടതിയില്‍ കീഴടങ്ങിയ ദത്തിനെ കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് യേരവാഡ ജയിലിലേക്ക് മാറ്റുന്നത്. ഇനി 42 മാസങ്ങളാണ് ദത്ത് തടവില്‍ കഴിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: