ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈനയുടെ ആഭ്യന്തര വിപണി ഇന്ത്യക്കായി തുറന്നിടുമെന്ന് ചൈനയുടെ പ്രധാനമന്ത്രി ലീ കെ കിയാങ് അറിയിച്ചു. ഇന്ത്യന്‍ വ്യവസായകരുമായി നടത്തിയ ചര്‍ച്ചയിലാണ് ലീ ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വിപണി അന്തരവ് ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിപണി സജീവമാക്കുന്നതിനു വേണ്ടി എല്ലാ സഹായങ്ങളും ചൈന ചെയ്തു കൊടുക്കുമെന്നും ലീ പറഞ്ഞു. നേരത്തെ ഐടി ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ ചൈനീസ് വിപണി ഇന്ത്യയ്ക്ക് തുറന്നുകൊടുക്കണമെന്നാവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നു.
ദല്‍ഹിയിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം മുംബൈയിലെത്തുന്ന ലീ കെഷാങ് ബിസിനസ്സ് മേധാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. റ്റാറ്റാ കണ്‍സള്‍ട്ടന്‍സി സന്ദര്‍ശിക്കാനും ലീ കിയാങിന് പദ്ധതിയുണ്ട്. ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള വിവേകം ഇന്ത്യയിലേയും ചൈനയിലേയും നേതൃത്വത്തിനുണ്ടെന്ന് ലീ പറഞ്ഞു. അതിര്‍ത്തി തര്‍ക്കത്തില്‍ ഉന്നതതല ചര്‍ച്ചകളില്‍ ധാരണയായതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള വിവേകം ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വത്തിനുണ്ടെന്ന് ലീ കെ കിയാങ് ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: