ബംഗളൂരു: ലീഗിലെ അവസാന മത്സരം വിജയത്തോടെ പൂര്‍ത്തിയാക്കിയ റോയല്‍ ചലഞ്ചേഴ്സിന് മുമ്പില്‍ പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു ബാക്കി. സൂര്യാസ്തമയത്തിനുള്ള പ്രാര്‍ത്ഥന. 18 പോയിന്റുകളാണ് റോയല്‍ ചലഞ്ചേഴ്സിനുള്ളത്. എന്നാല്‍ 18 പോയിന്റുള്ള സണ്‍റൈസേഴ്സിന്റെ അവസാന മത്സരത്തിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാവും കോഹ്ലിയുടെയും കൂട്ടരുടെയും നോക്കൗട്ട് സാധ്യത. ഇന്നലെ നടന്ന രണ്ടാം മത്സരത്തിനായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു ബാംഗ്ലൂര്‍ ടീം. സണ്‍റൈസേഴ്സ് അസ്തമിച്ചാല് മികച്ച റണ്‍റേറ്റിന്റെ മികവ് ബാംഗ്ലൂര്‍ ടീമിന് തുണയേകും.
ചെന്നൈ സൂപ്പര്‍കിംഗ്സിനെ 24 റണ്‍സിന് പരാജയപ്പെടുത്തിയാണ് കോഹ്ലിയും കൂട്ടരും നോക്കൗട്ടിലേക്കുള്ള പ്രതീക്ഷകള്‍ക്ക് തിരികത്തിച്ചത്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ചെന്നൈക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് 8 ഓവറില്‍ രണ്ട് വിക്കറ്റിന് 106 റണ്‍സ് അടിച്ചെടുത്തു. മഴ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് ഓവര്‍ വെട്ടിച്ചുരുക്കുകയായിരുന്നു. മഴമൂലം മത്സരം ഉപേക്ഷിക്കപ്പെടുന്ന കാര്യം ബാംഗ്ലൂരിന് ചിന്തിക്കാന്‍കൂടി കഴിയുമായിരുന്നില്ല. ഇവിടെയും പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. വിരാക് കോഹ്ലിയുടെയും ക്രിസ് ഗെയിലിന്റെയും കരുത്തിലാണ് ബാംഗ്ലൂര്‍ കൂറ്റന്‍ സ്കോറിലേക്ക് പറന്നുയര്‍ന്നത്. 29 പന്തുകളില്‍നിന്നും 56 റണ്‍സാണ് കോഹ്ലി കോരിയിട്ടത്. ഇതില്‍ ആറ് ബൗണ്ടറികളും നാല് കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെട്ടിരുന്നു. ഗെയ്ല് 13 പന്തുകളില്‍നിന്ന് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 67 ല്‍ എത്തിയശേഷമാണ് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ചെന്നൈക്കായത്. ബ്രാവോയുടെ പന്തില്‍ ഗെയ്ലിനെ ഹസി കയ്യിലൊതുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഡിവില്ലിയേഴ്സ് (5) ഉടന്‍തന്നെ പുറത്തായി. ഹെന്റിക്വസ് 12 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്ലിയെ തടയാന്‍ കഴിയാതെപോയതാണ് ചെന്നൈക്ക് വിനയായത്. തന്നെയുമല്ല അവരെ സംബന്ധിച്ചിടത്തോളം മത്സരത്തിന് പ്രസക്തിയുമില്ലായിരുന്നു. ധോണിയും കൂട്ടരും നേരത്തെതന്നെ നോക്കൗട്ടില്‍ പ്രവേശിച്ചിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മുരളി വിജയ് (32), ധോണി (24) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
മഴ കാരണം രാത്രി 11 മണിയോടെയാണ് മത്സരം ആരംഭിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂര്‍ വിരാട് കോഹ്ലിയെ ഓപ്പണറായി പ്രൊമോട്ടുചെയ്യുകയായിരുന്നു. അതിന് ഫലവും കണ്ടു.
സ്കോര്‍ ബോര്‍ഡ്
റോയല്‍ ചലഞ്ചേഴ്സ്
കോഹ്ലി നോട്ടൗട്ട് 56, ക്രിസ് ഗെയ്ല് സി. ഹസി ബി. ബ്രാവോ 28, ഡിവില്ലിയേഴ്സ് സി. ജഡേജ ബി. ബ്രാവോ 5, ഹെന്റിക്വസ് നോട്ടൗട്ട് 12
എക്സ്ട്രാസ് 5
വിക്കറ്റ് വീഴ്ച: 1-67, 2-76
ബൗളിംഗ്: അശ്വിന് 2-0-21-0, മോറിസ് 2-0-22-0, ഹോള്‍ഡര്‍ 1-0-20-0, ബ്രാവോ 2-0-26-1, ശര്‍മ്മ 1-0-14-1
ചെന്നൈ സൂപ്പര്‍കിംഗ്സ്
മൈക്ക് ഹസി സി. രാഹുല്‍ ബി. ഖാന് 6, മുരളി വിജയ് സി. ഗെയ്ല് ബി. രാംപോള്‍ 32, റെയ്ന സി. വിനയ് ബി. ഖാന് 0, ബ്രാവോ സി. തിവാരി ബി. വിനയ് 11, ധോണി സി. ഉനദ്കര്‍ ബി. ഖാന് 24, ജഡേജ സി ആന്റ് ബി ഖാന് 7, ബദരീനാഥ് നോട്ടൗട്ട് 0
എക്സ്ട്രാസ് 2
വിക്കറ്റ് വീഴ്ച: 1-11, 2-11, 3-29, 4-56, 5-78, 6-82.
ബൗളിംഗ്: രാംപോള്‍ 2-0-20-1, സഹീര്ഖാന് 2-0-17-4, ഉനദ്കര്‍ 2-0-16-0, വിനയ്കുമാര്‍ 1-0-10-0, ആര്.പി. സിംഗ് 1-0-19-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: