കോഴിക്കോട്: ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തനിക്കും കേരള കോണ്‍ഗ്രസിനും പ്രത്യേക അജണ്ടകളില്ലെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫാണെന്നും ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയം മുന്നണിയില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ആ പാര്‍ട്ടി തന്നെയാണ് പരിഹാരം കാണേണ്ടതെന്നും പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസിന് ഒന്നിലധികം സീറ്റുകള്‍ക്ക് അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: