ധര്‍മശാല: വമ്പന്‍ ജയത്തോടെ കിങ്ങ്സ് ഇലവന് പഞ്ചാബ് ഐപിഎല്‍ പോരാട്ടത്തിന് വിരാമമിട്ടു. പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സിനെ 50 റണ്‍സിനാണ് പഞ്ചാബി വീരന്മാര് തറപറ്റിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിങ്ങ്സ് ഇലവന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് കുറിച്ചു. മുംബൈയുടെ ഇന്നിങ്ങ്സ് 19.1 ഓവറില്‍ 133ന് അവസാനിച്ചു.
44 പന്തില്‍ എട്ടുഫോറുകളും നാലു സിക്സറുമടക്കം 80 റണ്‍സ് കൊയ്ത അഷര്‍ മൊഹമ്മൂദും ഷോണ്‍ മാര്‍ഷു (47 പന്തില്‍ 63, 11 ഫോര്‍) മാണ് കിങ്ങ്സിന്റെ ബാറ്റിങ് ഹീറോകള്‍.
മൊഹമ്മൂദ് രണ്ടു വിക്കറ്റുകള്‍ അക്കൗണ്ടില്‍ ചേര്‍ത്ത് മാന്‍ ഓഫ് ദ മാച്ച് പട്ടം കരസ്ഥമാക്കി. സന്ദീപ് ശര്‍മയും പിയൂഷ് ചൗളയും പര്‍വീന്ദര്‍ അവാനയും രണ്ട് ഇരകളെവീതം കണ്ടെത്തി. ഹര്ഭജന് സിങ്ങിനെ (5) പുറത്താക്കിയ ആദം ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ്നേട്ടം ഗ്യാലറിയെ രസിപ്പിച്ചു.
അമ്പാട്ടി റായിഡു (26) ഇന്ത്യന്‍സിന്റെ ടോപ് സ്കോറര്‍.
സ്കോര്‍ ബോര്‍ഡ്
കിങ്ങ്സ് ഇലവന്: ഗില്‍ക്രിസ്റ്റ് ബി കൗള്‍ട്ടര്‍ നെയില്‍ 5, മന്ദീപ് സിങ് സി പൊള്ളാര്‍ഡ് ബി ധവാന് 1, അഷര്‍ മൊഹമ്മൂദ് എല്‍ബിഡബ്ല്യു ബി മലിംഗ 80, മാര്‍ഷ് ബി ഹര്ഭജന് 63, മില്ലര്‍ സി കൗള്‍ട്ടര്‍ നെയില്‍ ബി പൊള്ളാര്‍ഡ് 6, വൊഹ്റ നോട്ടൗട്ട് 20, ഗുര്‍കീരത് സിങ് എല്‍ബിഡബ്ല്യു ബി മലിംഗ 0, പിയൂഷ് റണ്ണൗട്ട് 1, പ്രവീണ്‍ ബി മലിംഗ 0. എക്സ്ട്രാസ് 7. ആകെ-8ന് 183 (20 ഓവര്‍).
വിക്കറ്റ് വീഴ്ച്ച: 1-2,2-6, 3-154, 4-156, 5-174, 6-174, 7-183, 7-183.
ബൗളിങ്: കൗള്‍ട്ടര്‍ നെയില്‍ 4-0-29-1, ഋഷി ധവാന് 4-1-26-1, ധവാല്‍ കുല്‍ക്കര്‍ണി 0.4-0-12-0, രോഹിത് .2-0-1-0, ഹര്ഭജന് സിങ് 4-0-33-1, മലിംഗ 4-0-39-3, പൊള്ളാര്‍ഡ് 2-0-22-1, മാക്സ്വെല് 1-0-18-0.
മുംബൈ: മാക്സ്വെല് സി വൊഹ്റ ബി പ്രവീണ്‍ 0, ആദിത്യ താരെ ബി സന്ദീപ് ശര്‍മ 22, റായിഡു സി ഗില്‍ക്രിസ്റ്റ് ബി അവാന 26, രോഹിത് ബി പിയൂഷ് 25, ദിനേശ് കാര്‍ത്തിക് സി ആന്‍ഡ് ബി പിയൂഷ് 0, പൊള്ളാര്‍ഡ് സി മില്ലര്‍ ബ സന്ദീപ് ശര്‍മ 0, ധവാന് എല്‍ബിഡബ്ല്യൂ ബി മൊഹമ്മൂദ് 14, ഹര്ഭജന് സി ഗുര്‍കീരത് ബി ഗില്‍ക്രിസ്റ്റ് 5, കൗള്‍ട്ടര്‍ നെയില്‍ ബി മൊഹമ്മൂദ് 9, മലിംഗ നോട്ടൗട്ട്1, കുല്‍ക്കര്‍ണി ആബ്സന്റ് ഹര്‍ട്ട് -. എക്സ്ട്രാസ് 9. ആകെ- 133 (19.1).
വിക്കറ്റ് വീഴ്ച്ച: 1-0, 2-27, 3-62, 4-69, 5-78, 6-117, 7-119, 8-131, 9-133.
ബൗളിങ്: പ്രവീണ്‍ കുമാര്‍ 3-0-15-1, മൊഹമ്മൂദ് 4-0-24-2, സന്ദീപ് ശര്‍മ 4-0-39-2, അവാന 4-0-29-1, പിയൂഷ് 4-0-20-2, ഗില്‍ക്രിസ്റ്റ് 0.1-0-0-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: