ന്യൂദല്‍ഹി: മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. രണ്ട് ബോളിവുഡ് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. മെയ് 16ന് മുമ്പായി കീഴടങ്ങണമെന്നും സുപ്രീംകോടതി സഞ്ജയ് ദത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സഞ്ജയ് ദത്തിന് കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും പി ശാസ്താശിവം, ബിഎസ് ചൗഹാന് എന്നിവരടങ്ങുന്ന ഡിവിഷന്‍ബഞ്ച് ചൂണ്ടിക്കാട്ടി. സഞ്ജയ് ദത്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള സമയം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പോലീസ് ഗിരി, വസൂലി എന്നീ ചിത്രങ്ങളിലാണ് സഞ്ജയ് ദത്ത് അഭിനയിച്ചുവരുന്നത്.
കീഴടങ്ങാനായി സുപ്രീംകോടതി അനുവദിച്ച സമയപരിധി മെയ് 15 നാണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: