ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ (ഐഒആര്‍) ചൈനീസ് നാവിക സേനയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തില്‍ ഇന്ത്യക്ക് ആശങ്ക.
നാവിക സേനയുടെ ഉന്നതതല യോഗം ചേരുമ്പോള്‍ വിഷയം ചര്‍ച്ചയാകും. ചൈനീസ് നാവിക സേനയുടെ അന്തര്‍വാഹിനികളുടെയും മറ്റു യുദ്ധക്കപ്പലുകളുടെയും സാന്നിധ്യം മേഖലയില്‍ വര്‍ധിച്ചു വരുന്നതായാണ് അടുത്തിടെ പ്രതിരോധ മന്ത്രാലയത്തിനു നാവിക സേന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യക്ക് ചുറ്റുപാടുമുള്ള തുറമുഖങ്ങളില്‍ സാന്നിധ്യമുറപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിലെ ചിറ്റഗോംഗ്, മ്യാന്മാറിലെ സിറ്റ്വെ ആന്‍ഡ് കോകോ ദ്വീപ്, ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട, പാക്കിസ്ഥാനിലെ ഗ്വദര്‍ എന്നിവിടങ്ങളില്‍ ചൈനീസ് നാവിക സേനയുടെ സാന്നിധ്യമുണെ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: