ഹൈദരബാദ്: ഫെയ്സ് ബുക്ക് കമന്റിനെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു. ഗവര്‍ണര്‍ക്കെതിരെയും എംഎല്‍എക്കെതിരെയുമാണ് ഇവര്‍ ഫേസ്ബുക്ക് കമന്റിട്ടത്.
തമിഴ്നാട് ഗവര്‍ണര്‍ റോസയ്യക്കെതിരെയും കോണ്‍ഗ്രസ് എംഎല്‍എ കൃഷ്ണമോഹനെതിരെയുമാണ് ജയ വിന്ധ്യാല എന്ന മനുഷ്യാവകാശ പ്രവര്‍ത്തക പ്രതിഷേധ കമന്റ് പോസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിയുസിഎല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ജയ. 12 ദിവസത്തേക്ക് ഇവരെ റിമാന്‍ഡ് ചെയ്തു.
എംഎല്‍എ കൃഷ്ണമോഹന് നല്കിയ പരാതിയില്‍ മേലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ എംഎല്‍എക്കെതിരെ ഈ മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടുവെന്ന ചില ഞെട്ടിക്കുന്ന തെളിവുകളാണ് അറസ്റ്റിനാധാരമെന്ന് സൂചനയുണ്ട്.
ചില പോലീസുകാര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും അതിക്രമങ്ങളുടെ ചില രേഖകള്‍ സംഘടന പുറത്ത് കൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: