തൃശൂര്‍: ബാംഗളൂരിലെ ബിജെപി ആസ്ഥാനത്തു നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ താമസിക്കുന്ന രണ്ടു മലയാളി യുവാക്കളെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തു
സുള്‍ഫിക്കര്‍ അലി (22), ഷബീര്‍ (24) എന്നിവരെയാണ് ഷബീറിന്റെ ബന്ധുവീടായ തൃശൂര്‍ ജില്ലയിലെ കുന്നംകുളം കേച്ചേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
കര്‍ണാടക- തമിഴ്നാട് പോലീസിന്റെ സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നായിരുന്നു അറസ്റ്റ്
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ബാംഗളൂരിലെ ബിജെപി ഓഫീസിനു മുന്നില്‍ നടന്ന സ്ഫോടനത്തില്‍ 11 പോലീസുകാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കു പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: