രാഷ്‌ട്രത്തിന്റെ അ ന്തസ്സും അഭിമാനവും പരിപാലിക്കുമെന്ന് നിങ്ങള്‍ തീരുമാനിക്കണം. ഭാരതം ലോകത്തിന്റെ ഗുരുസ്ഥാനത്തിന് അവകാശിയാണ്. ഭാരതത്തിന് അഭിമാനകരമായ ഒരു ചരിത്രമുണ്ട്. ഈ നാട് ശ്രീകൃഷ്ണന്റെയും ശങ്കരാചാര്യരുടെയും ജന്മഭൂമിയാണ്. ഇവിടെയാണ് വേദങ്ങളും ഉപനിഷത്തുകളും വെളിച്ചം കണ്ടത്. സനാതന ധര്‍മപ്രചാരണത്തിന് ശങ്കരാചാര്യര്‍ മഠങ്ങള്‍ സ്ഥാപിച്ചത് ഈ രാജ്യത്താണ്. മറ്റാരാലും ചെയ്തുതീര്‍ക്കാനാവാത്ത സുപ്രധാനമായ ഒരു ജോലി ഈ രാജ്യത്തിനുണ്ട്. ആയതിനാല്‍ ഈ രാജ്യം രക്ഷിക്കപ്പെടും.
ആ രാജ്യമോ ഈ രാജ്യമോ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വിപത്തുണ്ടാക്കുമെന്ന് വൃഥാ ഭയപ്പെടേണ്ട. അത് അസാധ്യമാണ്. ഭഗവാന്‍ ഇവിടെ അവതരിച്ചിരിക്കുന്നു. തല്‍ഫലമായി ഈ പുണ്യഭൂമിക്ക് പൂര്‍ണമായ സുരക്ഷിതത്വം കൈവന്നിരിക്കുന്നു.
ആദര്‍ശപരമെന്ന് ഋഷീശ്വരന്മാര്‍ ഉയര്‍ത്തിക്കാട്ടിയ തരത്തിലുള്ള ജീവിതമായിരിക്കട്ടെ നിങ്ങളുടേത്. അപ്പോള്‍ സുഖസന്തോഷങ്ങള്‍ നിങ്ങ ള്‍ക്ക് സ്വായത്തമായിരിക്കും. അത്തരത്തിലുള്ള ജീവിതം ആന്തരിക സംതൃപ്തിയും ശാന്തിയും നല്‍കും. പ്രാര്‍ ത്ഥന സൈനികശക്തിയേക്കാള്‍ ബലവത്താണ്.
ആത്മാര്‍ത്ഥമായ ഹൃദയത്തോടുകൂടിയ പ്രാര്‍ത്ഥന തീര്‍ച്ചയായും ഫലിക്കും. മേറ്റ്ന്തിനേക്കാളുമധികം ഈ നാട്ടിലെ ജനങ്ങളുടെ ഹസ്തങ്ങളെ അത് കരുത്തുറ്റവയാക്കും. പ്രസംഗങ്ങള്‍ക്കോ ലഘുലേഖകള്‍ക്കോ കഴിയുന്നതിലധികം മനുഷ്യഹൃദയങ്ങളെ കൂട്ടിയിണക്കാന്‍ പ്രാര്‍ത്ഥനയ്‌ക്ക് കഴിയും.
തെറ്റിദ്ധാരണകളും തൊഴുത്തില്‍ കുത്തുകളുംകൊണ്ട് കുഴങ്ങുന്ന ഒരു രാജ്യം, മനുഷ്യരാശിയെ ഐക്യത്തിലേക്ക് നയിക്കുന്നതിനും ഭൂഖണ്ഡങ്ങളെ യോജിപ്പിക്കുന്നതിനും ശ്രമിക്കുന്നത് അപഹാസ്യമാണ്. നിങ്ങള്‍ സ്വയം ഐകമത്യമുള്ളവരും ഉറപ്പും ആത്മാ ര്‍ത്ഥതയുമുള്ളവരും ആയതിന് ശേഷമാണ് അന്യരോട് ഐക്യത്തെക്കുറിച്ച് ഉപദേശിക്കേണ്ടത്.
– ശ്രീ സത്യസായി ബാബ
















