ന്യൂദല്‍ഹി: ഹോളിവുഡ് സംവിധായകനും ഗ്രാഫിക്ക് ഡിസൈനറുമായ സോള്‍ ബാസിന്റെ 93-ാം ജന്മദിനാഘോഷം ഗൂഗില്‍ ഡൂഡിളിലൂടെ ആഘോഷിച്ചു. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ബാസിന്റെ വര്‍ക്കുകള്‍ ഉള്‍ക്കൊള്ളിച്ച ഗൂഗിള്‍ ഡൂഡിളാണ് ഇന്ന് ഗൂഗിള്‍ ഹോം പേജില്‍ വീഡിയോ രൂപത്തില്‍ കാണാനാവുക.
1 മിനിട്ടും 20 സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. അനാട്ടമി ഒഫ് എ മര്‍ഡര്‍, ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ആം, അഡ്വൈസ് ആന്റ് കണ്‍സന്റ് തുടങ്ങിയ ആര്‍ട്ട് വര്‍ക്കുകള്‍ സോള്‍ ബാസ് ചെയ്തവയില്‍പ്പെടുന്നു. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
ആല്‍ഫ്രഡ് ഹിച്ച്കോക്ക്, ഒട്ടോ പ്രെമിങ്ങര്, ബില്ലി വൈല്‍ഡര്‍ അടക്കമുള്ള വിഖ്യാത സിനിമാ അതികായരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെല്‍ സിസ്റ്റം, എറ്റി&റ്റി, യുണൈറ്റഡ് എയര്‍ലൈന്‍സ്, ജനറല്‍ ഫുഡ്സ്, ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് അടക്കം നിരവധി പ്രമുഖ കന്പനി ലോഗോകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
1996 ഏപ്രില്‍ 25നാണ് ബാസ് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: