മുംബൈ: അഴിമതി ആരോപണങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയം മുഖം നഷ്ടപ്പെട്ടു നില്‍ക്കവെ കോണ്‍ഗ്രസിന് തലവേദനയായി വിദ്യാര്‍ത്ഥി നേതാവ്. ഒരു പരിപാടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് നഗ്നനായി നൃത്തം വച്ച നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ (എന്‍ എസ് യു) നേതാവിനെ കോണ്‍ഗ്രസ് സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
എന്‍ എസ് യു മുംബൈ യൂണിറ്റ് പ്രസിഡണ്ടായ സുരാജ് താക്കൂറിനെതിരെയാണ് നേതൃത്വം നടപടി എടുത്തത്. താക്കൂറിന്റെ പ്രവര്‍ത്തിയെ നിശിതമായി വിമര്‍ശിച്ചാണ് നടപടി. ഇത്തരം കാര്യങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ പറ്റില്ലെന്ന് സുരാജിനെതിരെ നടപടിയെടുത്ത നേതൃത്വം അറിയിച്ചു.
2011ലാണ് സുരാജ് ദേശീയ നേതൃത്വത്തിലേക്ക് കടന്നുവന്നത്. നിരവധി പ്രക്ഷോഭങ്ങളില്‍ സംഘടനയെ മുന്‍നിരയില്‍ നിന്നും നയിച്ചയാളാണ് സൂരജ്. എന്നാല്‍ നഗ്നനായി നൃത്തം ചെയ്ത കേസില്‍ സംഘടനയില്‍ നിന്നും പുറത്താക്കപ്പെടുന്നത് താക്കൂറിന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത തിരിച്ചടിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: