കൊട്ടാരക്കര: പുലമണ്‍ തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തോട് സംരക്ഷിക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്ന് ജലസേചന മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. കൊട്ടാരക്കര പിഎച്ച് ഡിവിഷന് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം ഏറ്റവും അനിവാര്യമായ കാലഘട്ടമാണ് ഇനി വരാന്‍ പോകുന്നത്. അടുത്തവര്‍ഷം മഴ കൂടുതല്‍ കുറവായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഐഷാപോറ്റി എംഎല്‍എ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്. സുദേവന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിന്നി ലിമുംബ, ജേക്കബ് വര്‍ഗീസ് വടക്കടത്ത്, അഡ്വ. ഉണ്ണികൃഷ്ണ മേനോന്, അഡ്വ. മാത്യുജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടര്‍ അശോക്കുമാര് സിന്‍ഹ സ്വാഗതവും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജേക്കബ് ചാക്കോ നന്ദിയും പറഞ്ഞു. മന്ത്രിക്ക് കൊട്ടാരക്കരയില്‍ മഴയില്‍ കുതിര്‍ന്ന സ്വീകരണമാണ് ലഭിച്ചത്. മഴയെ തുടര്‍ന്ന് ഉദ്ഘാടന സദസില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വേദി ഓഫീസിന്റെ പൂമുഖത്തേക്ക് മാറ്റിയാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: