തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയോടുള്ള രാഷ്‌ട്രീയ അസഹിഷ്ണുത അവസാനിപ്പിക്കേണ്ട കാലമായതായി ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. ലോകത്തിനാകെ മാതൃകയായി ഭരണാധികാരി എന്നപേര് സമ്പാദിച്ചിട്ടും അദ്ദേഹത്തിന് നേരെയുള്ള മുന്നണികളുടെ അസഹിഷ്ണുത രാഷ്‌ട്രീയസത്യസന്ധതയുടെ അഭാവംമൂലമാണ്. ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ.ശേഖറിന്റെ രണ്ടാം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, കെ.പി.ശ്രീശന്‍, ജെ.ആര്‍. പത്മകുമാര്‍, അഡ്വ.എസ്.സുരേഷ്, പൊന്നറ എ. അപ്പു എന്നിവര്‍ സംസാരിച്ചു. എം.എസ്.കുമാര്‍, പി.പി.വാവ, ചിത്രാലയം രാധാകൃഷ്ണന്‍, പി.അശോക് കുമാര്‍, പി.രാഘവന്‍, കരമന അജിത്, ഇലകമണ്‍ സതീശ്, മുക്കംപാലമൂട് ബിജു എന്നിവര്‍ സംബന്ധിച്ചു.
രാവിലെ ബി.കെ.ശേഖര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന അനുസ്മരണ പരിപാടി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ശേഖറിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ശ്രീശന്‍, സി.ശിവന്‍കുട്ടി, ജെ.ആര്‍.പത്മകുമാര്‍, കരമനജയന്‍, അഡ്വ.വി.വി.രാജേഷ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനാഥാലയങ്ങളില്‍ അന്നദാനവും നടന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വെള്ളാഞ്ചിറ സോമശേഖരന്‍, പ്രസിഡന്റ് ഡോ.പി.പി.വാവ, സെക്രട്ടറി ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: