ന്യൂദല്‍ഹി: ദല്‍ഹി ഡെയര്‍ ഡെവിള്‍സും മുംബൈ ഇന്ത്യന്‍സും വീണ്ടും ശക്തി തെളിയിക്കാന്‍ ഇറങ്ങുന്നു. ആദ്യ എറ്റുമുട്ടലില്‍ 44 റണ്‍സിന്റെ വിജയം മുംബൈ ഇന്ത്യന്‍സ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ രണ്ടാംമത്സരത്തില്‍ അതിന് പകരം വിട്ടാനുള്ള ഒരൂക്കത്തിലാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഈ സീസണില്‍ ദല്‍ഹി സ്വന്തം അക്കൗണ്ടില്‍ ഒരു വിജയം പോലും എഴുതിച്ചേര്‍ത്തിട്ടില്ല.
പരാജയ പരമ്പര മുംബൈക്കെതിരെയുള്ള മത്സരത്തിലൂടെ മാറുമെന്നാണ് ദല്‍ഹിയുടെ പ്രതീക്ഷ. രാജസ്ഥാന് റോയല്‍സിനോട് 86 റണ്‍സിന് പരാജയപ്പെട്ടതിന്റെ മാനഹാനി ദല്‍ഹിക്കെതിരെ വന്‍ വിജയത്തിലുടെ മായിച്ചു കളയാമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഇതുവരെ ഫോമിലെത്തിയിട്ടില്ലായെന്നതാണ് ദല്‍ഹിയെ അലട്ടുന്ന പ്രധാന പ്രശ്നം. വാര്‍ണര്‍, സേവാഗ്, ക്യാപ്റ്റന്‍ ജയവര്‍ദ്ധനെ എന്നിവരാണ് ദല്‍ഹിയുടെ പ്രമുഖര്‍.
ശക്തമായ ബൗളിങ് നിരയുടെ അഭാവം ദല്‍ഹി ടീമില്‍ പ്രതിഫലിക്കുന്നു. സ്വന്തം തട്ടകത്തില്‍ മുംബൈയെ തകര്‍ക്കാനുള്ള കരൂത്ത് ദല്‍ഹിക്ക് ഉണ്ട്. സീസണിലെ എറ്റവുമുയര്‍ന്ന സ്കോര്‍ ദല്‍ഹിക്കെതിരെ പടുത്തുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ദല്‍ഹിയുടെ തട്ടകത്തിലെത്തുന്നത്. മുംബൈയെ അലട്ടുന്ന പ്രധാന പ്രശ്നം ലോക ക്രിക്കറ്റിലെ മഹാരഥന്മാരായ പോണ്ടിംഗ് സച്ചിന് എന്നിവരുടെ ഫോമി ല്ലായ്മയാണ്.
പോണ്ടിംഗ് കഴിഞ്ഞ ദിവസം സ്വയം വിമര്‍ശനം നടത്തുകയും ചെയ്തു. ഉജ്ജ്വല ഫോമിലുള്ള മധ്യനിരയാണ് മുംബൈയുടെ കരൂത്ത്. ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ്മ, പൊള്ളാര്‍ഡ്്, അമ്പാടി റായിഡു തുടങ്ങിയവരങ്ങുന്ന മധ്യനിര ഏതു ബൗളിങ്ങിനെയും അടിച്ചുപരത്തുവാന് കഴിയുള്ളവരാണ്.
സീസണില്‍ കോടികള്‍ വാരിയെറിഞ്ഞ് മുംബൈ സ്വന്തമാക്കിയ മാക്സ്വെല്ലിനെ ദല്‍ഹിക്കെതിരെ കളത്തിലിറക്കുമെന്നാണ് പ്രതീക്ഷ. മലിംഗ,ജോണ്സണ് എന്നിവരടങ്ങുന്ന ശക്തമായ ബൗളിങ് നിരയാണ് മുംബൈയുടെ വിജയങ്ങള്‍ക്ക് പിന്നില്‍. ഇരു ടീമുകളും ദല്‍ഹിയില്‍ തങ്ങളുടെ വീര്യം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: