പാലാ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പാലാശാഖ ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ.ഫ്രാന്‍സീസ് മാത്യു സ്മാരക പുരസ്കാരത്തിന് പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ.കാശി വിശ്വേശ്വരന് അര്‍ഹനായി. നാളെ വൈകിട്ട് ഐഎംഎ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ അമൃത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പ്രതാപന് നായര്‍ പുരസ്കാരം സമ്മാനിക്കും. വൃക്കസംബന്ധമായ രോഗങ്ങളെ സംബന്ധിച്ച് ഡോ.കാശി വിശ്വേശ്വരന് പ്രഭാഷണം നടത്തും. ഐഎംഎ പ്രസിഡന്റ് ഡോ.ജി.ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.ജോര്‍ജ് എഫ്.മൂലയില്‍, ഡോ.കെ.ജെ.ജയിംസ്, ഡോ.കെ.സി.ബേബി, ഡോ.മനു ജി.കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. 25 വര്‍ഷം പിന്നിടുന്ന പാലാ ഐഎംഎ ഹാള്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍മാരെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: