തിരുവനന്തപുരം: ശ്രീ ചട്ടമ്പിസ്വാമി സ്മാരക സമിതി ഏര്‍പ്പെടുത്തിയ ബി.കെ.ശേഖര്‍ പുരസ്കാരത്തിന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന് അര്‍ഹനായി. ചട്ടമ്പിസ്വാമി സാംസ്കാരികസമിതിയുടെ രക്ഷാധികാരിയായിരുന്ന ബി.കെ.ശേഖറിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
36വര്‍ഷത്തെ പത്രപ്രവര്‍ത്തന മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കുഞ്ഞിക്കണ്ണനെ അവാര്‍ഡിന് തെരഞ്ഞടുത്തത്. സാംസ്കാരികസമിതി ഏര്‍പ്പെടുത്തുന്ന രണ്ടാമത് ബി.കെ.ശേഖര്‍ പുരസ്കാരവിതരണവും അനുസ്മരണസമ്മേളനവും 19ന് തിരുവനന്തപുരത്ത് നടക്കും.
ശ്രീകല-മാതൃഭൂമി ന്യൂസ് ചാനല്‍ (‘അകവും പുറവും’ എന്ന സാമൂഹ്യ പ്രസക്തിയുള്ള പ്രോഗ്രാം), മനു.സി.കണ്ണൂര്‍ (ജീവകാരുണ്യപ്രവര്ത്തനനം) എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കള്‍. മന്ത്രി വി.എസ്.ശിവകുമാര്‍ 19ന് രാവിലെ 10.30ന് പ്രസ്സ്ക്ലബ്ബ് ഹാളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: