Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബൈപ്പാസിലെ ഫ്ലൈ ഓവര്‍ നിര്‍മാണത്തിന്‌ പ്രതിബന്ധങ്ങള്‍ ഒട്ടേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 01:40 am IST
in Ernakulam

മരട്‌: ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലെ നാല്‌ ഫ്ലൈ ഓവറുകളുടെ നിര്‍മാണത്തിന്‌ പ്രതിബന്ധങ്ങള്‍ നിരവധി. പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നതിനാണ്‌ ഫ്ലൈ ഓവറുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആലോചനയിലുള്ളത്‌. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളിലാണ്‌ തിരക്കൊഴിവാക്കാന്‍ പുതിയ സംവിധാനങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടന്നുവരുന്നത്‌. എന്നാല്‍ ഇടപ്പള്ളി ഉള്‍പ്പടെയുള്ള ജംഗ്ഷനുകളിലെ കയ്യേറ്റങ്ങളും അനധികൃത കെട്ടിട നിര്‍മാണങ്ങളും വികസനത്തിന്‌ തടസ്സമാകുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

മെട്രോ റെയിലിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനിരിക്കുകയാണ്‌. ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളിലെ ഫ്ലൈ ഓവറുകളെ സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളേണ്ടതുണ്ട്‌. ദേശീയപാതാ വിഭാഗം ഇതിനുള്ള പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ ഇതുവരെ വ്യക്തമല്ലത്രെ. 1500 കോടി ചെലവു വരുന്നതാണ്‌ നാല്‌ മേല്‍പ്പാലങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലേ നിര്‍മാണം തുടങ്ങാനാകൂ. പണവും പദ്ധതിയും ഉണ്ടെങ്കിലും ഫ്ലൈ ഓവറുകള്‍ നിര്‍മിക്കുവാനും ജംഗ്ഷനുകള്‍ വികസിപ്പിക്കുവാനും കയ്യേറ്റങ്ങളും അനധികൃത കെട്ടിടനിര്‍മാണങ്ങളും മുഖ്യ തടസ്സമാകും എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. നാലുവരിപ്പാതയില്‍ ഇടപ്പള്ളി ജംഗ്ഷന്‍ മുതല്‍ അരൂര്‍ പാലം വരെ 110 കയ്യേറ്റങ്ങളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. നാലുവരി പാതയുടെ വശങ്ങള്‍ക്കു പുറമെ നാല്‌ ജംഗ്ഷനുകളിലും കയ്യേറ്റങ്ങള്‍ വ്യാപകമാണ്‌.

പ്രധാനപ്പെട്ട രണ്ടു ഹൈവേകള്‍ ചേരുന്ന ജംഗ്ഷനാണ്‌ കുണ്ടന്നൂര്‍. ഇവിടെ റോഡ്‌ വികസനം ഇനി ഒരിക്കലും സാധ്യമാകാത്തവിധം നിരവധി ബഹുനില കെട്ടിടങ്ങളാണ്‌ നിയമവിരുദ്ധമായി നിര്‍മിച്ചിരിക്കുന്നത്‌. ജംഗ്ഷനില്‍നിന്നും മരടിലേക്ക്‌ തിരിയുന്ന ഭാഗത്ത്‌ റോഡിന്റെ ദിശ തന്നെ മാറ്റിമറിക്കും വിധമാണ്‌ നിരത്തു കയ്യേറി കച്ചവട സ്ഥാപനം നിര്‍മിച്ചിരക്കുന്നത്‌. ഇതിന്‌ പുറമെ പത്തോളം ബഹുനില കെട്ടിടങ്ങളും ജംഗ്ഷന്റെ വികസനത്തിന്‌ തടസ്സമാകും.

വൈറ്റിലയിലും സ്ഥിതി മറിച്ചല്ല. പ്രധാന റോഡിന്റെ വശങ്ങളും സര്‍വീസ്‌ റോഡുകളും കച്ചവടമാഫിയകളുടെ കൈവശമാണ്‌. നാലുവശത്തും കയ്യേറ്റം വര്‍ധിച്ചതോടെ ജംഗ്ഷന്‍ തന്നെ ഇടുങ്ങിയ അവസ്ഥയിലാണ്‌. വൈറ്റിലയില്‍നിന്നും പാലാരിവട്ടം വരെയുള്ള ഭാഗത്ത്‌ നാലുവരിപ്പാതയുടെ ഇരുവശവും കയ്യേറ്റക്കാര്‍ സ്വന്തമാക്കി. പാലാരിവട്ടം ജംഗ്ഷനില്‍ മാത്രമാണ്‌ കയ്യേറ്റം അല്‍പ്പം കുറവ്‌. എന്നാല്‍ ഇടപ്പള്ളിയില്‍ പ്രശ്നം ഏറെ ഗുരുതരമാണ്‌. ജംഗ്ഷന്റെ നാലുഭാഗത്തും റോഡിന്റെ വശങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തിയ നിലയിലാണ്‌. സര്‍വീസ്‌ റോഡുകളും കയ്യേറ്റക്കാര്‍ സ്വന്തമാക്കിയതായി ഇവിടെ കാണാന്‍ കഴിയും. ഇത്‌ റോഡിന്റെ വീതി പകുതിയായി കുറയുവാന്‍ കാരണമായിട്ടുണ്ട്‌.

കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടത്തുകയും ഭൂമി കൈവശപ്പെടുത്തിയവര്‍ക്ക്‌ നോട്ടീസ്‌ അയക്കുകയും ചെയ്തിരുന്നതാണ്‌. കയ്യേറ്റക്കാര്‍ക്ക്‌ സഹായകരമാകുംവിധം സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ ഇടപെടല്‍ മൂലം എല്ലാം കടലാസില്‍ മാത്രമായി ഒരുങ്ങുകയായിരുന്നു.

എം.കെ.സുരേഷ്‌ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.