Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നൈറ്റ്‌ റൈഡേഴ്സും റോയല്‍സും വീണ്ടും വിജയവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2013, 11:13 pm IST
inSports

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വിഷുദിനത്തില്‍ നടന്ന മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനും രാജസ്ഥാന്‍ റോയല്‍സിനും വിജയം. രാജസ്ഥാന്‍ റോയല്‍സ്‌ പഞ്ചാബ്‌ കിംഗ്സ്‌ ഇലവനെ 6 വിക്കറ്റിനും മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ 48 റണ്‍സിന്‌ ഹൈദരാബാദ്‌ സണ്‍റൈസേഴ്സിനെയുമാണ്‌ പരാജയപ്പെട്ടത്‌.

ജയ്‌പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു വി. സാംസണിന്റെ (27 നോട്ടൗട്ട്‌) മികച്ച ബാറ്റിംഗാണ്‌ കിംഗ്സ്‌ ഇലവനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‌ മികച്ച വിജയം സമ്മാനിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്ത കിംഗ്സ്‌ ഇലവന്‍ 18.5 ഓവറില്‍ 124 റണ്‍സിന്‌ ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ്‌ നാല്‌ പന്തുകള്‍ ശേഷിക്ക നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 126 റണ്‍സ്‌ നേടി വിജയം സ്വന്തമാക്കി. പഞ്ചാബ്‌ നിരയില്‍ 41 റണ്‍സെടുത്ത ഡേവിഡ്‌ ഹസ്സിയാണ്‌ ടോപ്‌ സ്കോറര്‍. ഹസ്സിക്ക്‌ പുറമെ അസര്‍ മഹമൂദ്‌ 23 റണ്‍സുമെടുത്തു. 10 റണ്‍സിനിടെ മൂന്ന്‌ വിക്കറ്റ്‌ നഷ്ടപ്പെട്ട പഞ്ചാബ്‌ കിംഗ്സ്‌ ഇലവനെ ഹസ്സിയുടെയും അസര്‍ മഹമൂദിന്റെയും 15 റണ്‍സെടുത്ത പ്രവീണ്‍കുമാറിന്റെയും ഭേദപ്പെട്ട പ്രകടനമാണ്‌ സ്കോര്‍ 124-ല്‍ എത്തിച്ചത്‌. രാജസ്ഥാന്‍ റോയല്‍സിന്‌ വേണ്ടി എസ്‌. ശ്രീശാന്തും കൂപ്പറും ഫള്‍ക്നറും സിദ്ധാര്‍ത്ഥ്‌ ത്രിവേദിയും രണ്ട്‌ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഓപ്പണര്‍മാരായ മന്‍ദീപ്സിംഗിനെയും ആദം ഗില്‍ക്രിസ്റ്റിന്യും പുറത്താക്കി എസ്‌. ശ്രീശാന്താണ്‌ പഞ്ചാബ്‌ കിംഗ്സ്‌ ഇലവനെ തകര്‍ച്ചയിലേക്ക്‌ തള്ളിവിട്ടത്‌.

125 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‌ ഓപ്പണര്‍മാരായ ഷെയ്ന്‍വാട്സണും (32), അജിന്‍ക്യ രഹാനെയും (34 നോട്ടൗട്ട്‌) ചേര്‍ന്ന്‌ മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 4.4 ഓവറില്‍ 43 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാട്സണ്‍ പുറത്തായശേഷം പെട്ടെന്ന്‌ രണ്ട്‌ വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ മൂന്നിന്‌ 58 എന്ന നിലയിലായി. ദ്രാവിഡ്‌ 9 റണ്‍സെടുത്തും സ്റ്റുവര്‍ട്ട്‌ ബിന്നി റണ്ണൊന്നുമെടുക്കാതെയും പ്രവീണ്‍കുമാറിന്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ മടങ്ങി. പിന്നീട്‌ ഹോഡ്ജ്‌ 15 റണ്‍സെടുത്തും മടങ്ങിയതോടെ രാജസ്ഥാന്‍ നാലിന്‌ 79 എന്ന നിലയിലായി. പിന്നീട്‌ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ രഹാനെക്കൊപ്പം ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന്‌ 19.2 ഓവറില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു. സഞ്ജു 23 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളുമായാണ്‌ 27 റണ്‍സെടുത്ത്‌ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്‌. പഞ്ചാബ്‌ ടീമിന്‌ വേണ്ടി പ്രവീണ്‍കുമാര്‍ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി. രാജസ്ഥാന്റെ ഫള്‍ക്നറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. നാല്‌ മത്സരങ്ങളില്‍ നിന്ന്‌ രാജസ്ഥാന്റെ മൂന്നാം വിജയമാണിത്‌.

കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ ജാക്ക്‌ കല്ലിസിന്റെ ഓള്‍റൗണ്ട്‌ മികവും മുന്‍നിര ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനവുമാണ്‌ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്‌ മികച്ച വിജയം സമ്മാനിച്ചത്‌. 48 റണ്‍സിന്‌ വിജയം സ്വന്തമാക്കിയാണ്‌ കൊല്‍ക്കത്ത നാല്‌ മത്സരങ്ങളില്‍ നിന്ന്‌ രണ്ടാം വിജയം കരസ്ഥമാക്കിയത്‌. അഞ്ച്‌ മത്സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്സിന്റെ രണ്ടാം പരാജയമാണിത്‌.

ആദ്യം ബാറ്റ്‌ ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ നിശ്ചിത 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 180 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന്‌ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ കൊല്‍ക്കത്തക്ക്‌ വേണ്ടി ബിസ്ല (28), ഗംഭീര്‍ (53), ജാക്ക്‌ കല്ലിസ്‌ (41), മോര്‍ഗന്‍ (47) എന്നിവരുടെ മികച്ച ബാറ്റിംഗാണ്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. അര്‍ദ്ധസെഞ്ച്വറി നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ്‌ മാന്‍ ഓ‍ഫ്‌ ദി മാച്ച്‌.

181 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന്‌ പാര്‍ത്ഥിവ്‌ പട്ടേലും (27) കാമറൂണ്‍ വൈറ്റും (34) ചേര്‍ന്ന്‌ മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നുവന്നവര്‍ക്ക്‌ അത്‌ മുതലാക്കാന്‍ കഴിയാതിരുന്നത്‌ തിരിച്ചടിയായി. ഒന്നാം വിക്കറ്റില്‍ പാര്‍ത്ഥിവും വൈറ്റും ചേര്‍ന്ന്‌ 9 ഓവറില്‍ 57 റണ്‍സാണ്‌ നേടിയത്‌. ഇരുവരും അടുത്തടുത്ത്‌ പുറത്തായത്‌ സണ്‍റൈസേഴ്സിന്‌ തിരിച്ചടിയായി. പിന്നീടെത്തിയവരില്‍ 36 റണ്‍സെടുത്ത തിസര പെരേര മാത്രമാണ്‌ മികച്ച പ്രകടനം നടത്തിയത്‌. സംഗക്കാര (2), രവി തേജ (10), ആശിഷ്‌ റെഡ്ഡി (4), വിഹാരി (1)}എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടത്‌ സണ്‍റൈസേഴ്സിന്‌ കനത്ത തിരിച്ചടിയായി. നാല്‌ ഓവറില്‍ 13 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ വിഴ്‌ത്തിയ ജാക്ക്‌ കല്ലിസും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ രജത്‌ ഭാട്ടിയയും മികച്ച ബൗളിംഗ്‌ കാഴ്ചവെച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.