Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുണൈറ്റഡ്‌ കിരീടത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2013, 11:11 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ കിരീടത്തോടടുക്കുന്നു. ലീഗിലെ 32-ാ‍ം മത്സരത്തില്‍ സ്റ്റോക്ക്‌ സിറ്റിയെ ഏകപക്ഷീയമായ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ കിരീടത്തിലേക്ക്‌ കുതിക്കുന്നത്‌. വിജയത്തോടെ യുണൈറ്റഡ്‌ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 15 പോയിന്റെ ലീഡ്‌ സ്വന്തമാക്കി. യുണൈറ്റഡിന്‌ 32 മത്സരങ്ങളില്‍ നിന്ന്‌ 80 പോയിന്റും സിറ്റിക്ക്‌ 31 മത്സരങ്ങളില്‍ നിന്ന്‌ 65 പോയിന്റുമാണുള്ളത്‌. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയോട്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ട യുണൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

സ്റ്റോക്ക്‌ സിറ്റിയുടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൈക്കല്‍ കാരിക്കും പെനാല്‍റ്റിയിലൂടെ റോബിന്‍ വാന്‍പെഴ്സിയും നേടിയ ഗോളുകള്‍ക്കാണ്‌ യുണൈറ്റഡ്‌ വിജയം സ്വന്തമാക്കിയത്‌. പന്തിന്‍മേല്‍ കൂടുതല്‍ സമയം നിയന്ത്രണം സ്റ്റോക്കിനായിരുന്നെങ്കിലും സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്‌മയാണ്‌ അവര്‍ക്ക്‌ തിരിച്ചടിയായത്‌. മത്സരം ആരംഭിച്ച നാലാം മിനിറ്റില്‍ തന്നെ യുണൈറ്റഡ്‌ മുന്നിലെത്തി. ഫില്‍ ജോണ്‍സ്‌ ബോക്സിലേക്ക്‌ നല്‍കിയ പാസ്‌ പിടിച്ചെടുത്ത്‌ മൈക്കല്‍ കാരിക്കാണ്‌ നല്ലൊരു ഷോട്ടിലൂടെ സ്റ്റോക്ക്‌ വല കുലുക്കിയത്‌. തൊട്ടുപിന്നാലെ പാട്രിക്‌ എവറയുടെ ഷോട്ട്‌ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. പിന്നീട്‌ 11-ാ‍ം മിനിറ്റില്‍ 30 വാര അകലെനിന്ന്‌ വെയ്ന്‍ റൂണി തൊടുത്ത ലോംഗ്‌റേഞ്ച്‌ ഷോട്ട്‌ സ്റ്റോക്ക്‌ ഗോളി കുത്തിയകറ്റി. എന്നാല്‍ ആദ്യപകുതിയില്‍ ലീഡ്‌ ഉയര്‍ത്താന്‍ യുണൈറ്റഡിനും സമനിലഗോള്‍ നേടാന്‍ സ്റ്റോക്ക്‌ സിറ്റിക്കും കഴിഞ്ഞില്ല.

രണ്ടാം പകുതി ആരംഭിച്ച്‌ 20-ാ‍ം മിനിറ്റില്‍ മാഞ്ചസ്റ്ററിന്‌ അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. റോബിന്‍ വാന്‍പെഴ്സിയെ ബോക്സിനുള്ളില്‍ വച്ച്‌ ആന്‍ഡി വില്‍കിന്‍സണ്‍ ഫൗള്‍ ചെയ്തതിനാണ്‌ സ്പോട്ട്‌ കിക്ക്‌ ലഭിച്ചത്‌. കിക്കെടുത്ത വാന്‍പെഴ്സി സ്റ്റോക്ക്‌ ഗോളിക്ക്‌ യാതൊരു അവസരവും നല്‍കാതെ പന്ത്‌ വലയിലെത്തിച്ചു (2-0). തൊട്ടുപിന്നാലെ സ്റ്റോക്കിന്റെ മികച്ചൊരു ഷോട്ട്‌ യുണൈറ്റഡ്‌ ഗോളി രക്ഷപ്പെടുത്തി.

മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ്‌ ദയനീയ പരാജയം ഏറ്റുവാങ്ങി. മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ സണ്ടര്‍ലാന്റിനോടാണ്‌ യുണൈറ്റഡ്‌ പരാജയപ്പെട്ടത്‌. സണ്ടര്‍ലാന്റിന്‌ വേണ്ടി സ്റ്റെഫാന്‍ സീസ്ഗ്നനും ആഡം ജോണ്‍സണും ഡേവിഡ്‌ വോഗനും ഗോളുകള്‍ നേടി.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആഴ്സണല്‍ നോര്‍വിച്ചിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി മികച്ച വിജയം സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 56-ാ‍ം മിനിറ്റില്‍ ടര്‍ണര്‍ നേടിയ ഒരു ഗോളിന്‌ മുന്നിട്ടുനിന്നശേഷമാണ്‌ നോര്‍വിച്ച്‌ മൂന്നെണ്ണം തിരിച്ചുവാങ്ങിച്ച്‌ പരാജയം ഏറ്റുവാങ്ങിയത്‌. 7 മിനിറ്റിനിടെയാണ്‌ ആഴ്സണല്‍ മൂന്നുതവണ എതിര്‍വലയില്‍ പന്തെത്തിച്ചത്‌. 85-ാ‍ം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അര്‍ട്ടേറ്റയും 88-ാ‍ം മിനിറ്റില്‍ ജിറോഡും ഇഞ്ച്വറി സമയത്ത്‌ ലൂക്കാസ്‌ പൊഡോള്‍സ്കിയുമാണ്‌ ആഴ്സണലിനുവേണ്ടി ഗോളുകള്‍ നേടിയത്‌. 32 മത്സരങ്ങളില്‍ നിന്ന്‌ 59 പോയിന്റുമായി ആഴ്സണല്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.