ന്യൂദല്‍ഹി: പറമ്പിക്കുളംആളിയാര്‍ കരാര്‍ ലംഘനത്തില്‍ തമിഴ്നാടിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കും. കുടിവെള്ളത്തിനായി ജലം വിട്ടുനല്‍കണമെന്നാണ് ആവശ്യം. കേരളത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.
3 ടിഎംസി ജലം അടിയന്തരമായി കേരളത്തിന് വിട്ടുനല്‍കണമെന്നാണ് പ്രധാനമായും ആവശ്യപ്പെടുക. വെള്ളം നല്‍കുന്നതിലുണ്ടായ കാലതാമസം കൃഷിനാശത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് നഷ്ടപരിഹാരം നല്‍കണമെന്നും കേരളം ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: