പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോപ്ലക്സുകലിലെ കടമുറികളുടെ വാടക എഗ്രിമെന്റ് രജിസ്റ്റര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാവണം പുതുക്കേണ്ടത് എന്ന പഞ്ചായത്ത് അധികൃതരുടെ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ വാടകക്കാര്‍ എന്‍.കെ. സുധാകരന്‍നായര്‍ എന്ന ആളിനെ രേഖകള്‍ സഹിതം കാണണം എന്നുള്ള പഞ്ചായത്ത് നോട്ടീസ് നിയമവിരുദ്ധമാണ്.
സിപിഎം നേതാവും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സന്റെ ഭര്‍ത്താവും ആയ ആളിനെ നടപടിക്രമങ്ങള്‍ ഏല്പിച്ചുകൊണ്ടുള്ള ഉത്തരവ് അഴിമതിയും സ്വജനപക്ഷപാതവുമാണ. മര്റൊരു തദ്ദേശസ്ഥാപനങ്ങളിലും നിയവിരുദ്ധമായി വ്യാപാരികളെ വെല്ലുവിളിക്കുകയാണ് ഭരണ നേതൃത്വം. തീരുമാനം പുനഃപരിശോധിക്കുകയും നോട്ടീസ് പിന്‍വലിച്ച് മാപ്പുപറയുകയും ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വ്യാപാരി സമൂഹത്തിനൊപ്പ് നിന്ന് ശക്തമായ പ്രക്ഷോപത്തിന് നേതൃത്വം നല്‍കുമെന്നും ബിജെപി യോഗം തീരുമാനിച്ചു. വിജു മണക്കാട് അദ്ധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡന്റ് കെ. ജി. കണ്ണന് ഉത്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: