കാസര്‍കോട്: ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിന് രൂപീകരിച്ച ആണ്റ്റി നാര്‍ക്കോട്ടിക് സെല്ലിണ്റ്റെ പ്രവര്‍ത്തനം ശക്തപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ഒരുമാസത്തിനിടെ നാല് ക്വിണ്റ്റലോളം കഞ്ചാവ് ജില്ലയില്‍ നിന്നും പോലീസ് പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഈ ആവശ്യം. മയക്കുമരുന്നും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനാണ് ജില്ലാതലത്തില്‍ പോലീസിനുകീഴില്‍ ആണ്റ്റി നാര്‍ക്കോട്ടിക് സെല്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ലഹരിവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ട ഇവിടെ എന്നാല്‍ ആകെയുള്ളത് ഒരു ഡിവൈഎസ്പിയും ഒരു പോലീസുകാരനും മാത്രമാണ്. സംസ്ഥാനത്തെ ആണ്റ്റിനാര്ക്കോട്ടിക് സെല്ലുകള്‍ വര്‍ഷങ്ങളായി ഈ ദയനീയാവസ്ഥയിലെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വളരെ ആസൂത്രിതമായി നടക്കുന്ന മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം തടയാന്‍ അതുകൊണ്ട് തന്നെ സെല്ലിന് സാധിക്കാറില്ല. വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. മയക്കുമരുന്ന് കേസുകളുടെ മേല്‍നോട്ടം വഹിക്കുന്നത് സെല്ലാണ്. ഇതിനുപുറമെയാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിണ്റ്റെ ചുമതല. ജില്ലാ ആണ്റ്റി നാര്‍ക്കോട്ടിക് സെല്ലിണ്റ്റെ ഡിവൈഎസ്പിയായ പി.തമ്പാന് മറ്റ് പതിനഞ്ചോളം കേസുകളുടെ ചുമതലയുണ്ട്. ജില്ലയിലെ മയക്കുമരുന്ന് മാഫിയകളുടെ അന്തര്‍സംസ്ഥാന ബന്ധം ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നതും ഡിവൈഎസ്പിയെയാണ്. കഞ്ചാവ് മാഫിയകള്‍ക്കെതിരായ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആള്‍ക്കാരെയും പിടികൂടുമെന്നും ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രന് പറഞ്ഞു. മയക്കുമരുന്ന്, കഞ്ചാവ് മാഫിയകള്‍ക്കെതിരായ വിവരങ്ങള്‍ പോലീസിന് പ്രധാനമായും ലഭിക്കുന്നത് പൊതുജനങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും ഒരാളെയെങ്കിലും സെല്ലിനുകീഴില്‍ നിയമിക്കണമെന്ന് ആവശ്യമുണ്ട്. മറ്റ് ചുമതലകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി ശാസ്ത്രീയ അന്വേഷണത്തിന് സെല്ലിന് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന് എക്സൈസിനുകീഴില് സ്പെഷ്യല്‍ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. അസിസ്റ്റണ്റ്റ് എക്സൈസ് കമ്മീഷണര്‍, ഇന്‍സ്പെക്ടര്‍, പ്രിവണ്റ്റീവ് ഓഫീസര്‍മാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നതാണ് ടീം. കഴിഞ്ഞമാസം കഞ്ചാവുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും എക്സൈസ് അധികൃതര്‍ പറയുന്നു.
സമഗ്രാന്വേഷണം വേണം: ബിജെപി
കാസര്‍കോട്: ഒരു മാസത്തിനിടെ നാല് ക്വിണ്റ്റലോളം കഞ്ചാവ് ജില്ലയില്‍ നിന്നും പിടിച്ചെടുത്ത സാഹചര്യത്തില്‍ കഞ്ചാവ് മാഫിയകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് പി.രമേഷ് ആവശ്യപ്പെട്ടു. കഞ്ചാവ് മാഫിയയിലെ അവസാന കണ്ണികള്‍ മാത്രമാണ് പിടിക്കപ്പെടുന്നവര്‍. ഇതിന് പിന്നിലുള്ള വാന്‍ ശക്തികളെ വെളിച്ചത്തുകൊണ്ടുവരണം. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് ജില്ലയിലേക്കൊഴുകിയിട്ടുണ്ടെന്നാണ് പോലീസിണ്റ്റെ അന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുള്ളത്. ഒരു പ്രദേശത്തെ മാത്രം ആളുകളാണ് പ്രതികളായി പിടിക്കപ്പെട്ടിട്ടുള്ളത്. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിന് രൂപീകരിച്ച നാര്‍ക്കോട്ടിക്ക് സെല്‍ നോക്കുകുത്തിയായിരിക്കുകയാണ്. യുവജനങ്ങളെ വഴിതെറ്റിക്കുകയും ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഭീഷണിയുമായ കഞ്ചാവ് മാഫിയകളെ അടിച്ചമര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: