ന്യൂദല്‍ഹി: ഓപ്പണര്‍ വീരേണ്ടര്‍ സേവാഗിന് ഇനി ഇന്ത്യന്‍ ടീമിലിടം കിട്ടുമെന്ന് തോന്നുന്നില്ലെന്ന് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ജെഫ് ബോയ്‌ക്കോട്ട്.’ ക്രിക്കറ്റില്‍ പ്രായം ഒരു അവിഭാജ്യ ഘടകമല്ല,. പ്രകടനമാണ് പ്രധാനം. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ച്ച വെയ്‌ക്കാനാകാത്ത ആള്‍ ടീമിലുണ്ടാകുന്നത് ബാധ്യതയാകും’.ബോയ്‌ക്കോട്ട് കൂട്ടിച്ചേര്‍ത്തു.
ഓസീസിനെതിരെ നടന്ന അവസാന രണ്ടു ടെസ്റ്റുകളില്‍ നിന്നും മോശം ഫോം മൂലം ഒഴിവാക്കപ്പെട്ടിരുന്ന സേവാഗിന് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടിയുള്ള 30 അംഗ ഇന്ത്യന്‍ സാധ്യതാടീമിലും ഇടം പിടിക്കാനായിരുന്നില്ല. സേവാഗിന് പകരം ഓപ്പണറായി എത്തിയ ശിഖര്‍ ധവാന്‍ മിന്നുന്ന പ്രകടനത്തോടെ ടീമില്‍ സ്ഥിരസാന്നിധ്യം ഉറപ്പിച്ചു. ഇതോടെയാണ് ഒരു കാലത്ത് സച്ചിന്റെ പകരക്കാരന്‍ എന്നു വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന വീരുവിന്റെ ക്രിക്കറ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ചതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2012 ഏപ്രില്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 8 ടെസ്റ്റ് മത്സരങ്ങളില്‍ ക്യാപ് അണിഞ്ഞ സേവാഗിന് 31.38 റണ്‍സ് ശരാശരിയില്‍ നേടാനായത് 408 റണ്‍സ് മാത്രമായിരുന്നു. ഇക്കാലയളവില്‍ കളിച്ച 6 ഏകദിനങ്ങളിലാകട്ടെ 183 റണ്‍സ് മാത്രവുമാണ് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: