പത്തനാപുരം: പട്ടാഴി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ഭരണസമിതിയുടെ നിസംഗതയിലും കഴിവില്ലായ്മയിലും പ്രതിഷേധിച്ച് ബിജെപി പട്ടാഴി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.
കുടിവെള്ളവിതരണത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന വാര്‍ഡ് മെമ്പര്‍മാരും പഞ്ചായത്ത് പ്രസിഡന്റും നാടിന് അപമാനമാണെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ജലവിതരണവാഹനം എത്തുന്നത്. പലപ്പോഴും വാഹനം എത്താറില്ലെന്നും ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്നു തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ള വിതരണത്തിനു കൂടുതല്‍ വാഹനങ്ങളും അനുവദിച്ച് രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണണമെന്ന് ബിജെപി നേതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ആഴ്ചയില്‍ രണ്ട് വാഹനങ്ങള്‍ ജലവിതരണം നടത്തുമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിനെത്തുടര്‍ന്ന് ഉപരോധസമരം അവസാനിപ്പിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സുരേഷ് വലംപുറത്ത് അധ്യക്ഷത വഹിച്ചു. രതീഷ്ചന്ദ്രന്, അനീഷ് കോളൂര്, സുരേഷ്കുമാര്‍, ദിവാകരന്, ശ്രീജിത്ത്, ലാല്‍, മാധവന്‍പിള്ള, മുരളീധരന്, രാധാകൃഷ്ണന് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: