അഞ്ചല്‍: ഓയില്‍പാം ഇന്ത്യയുടെ ഏരൂര്‍ എസ്റ്റേറ്റില്‍ നടക്കുന്ന അനധികൃത നിയമനങ്ങളും വ്യാപകമായ അഴിമതിയും അവസാനിപ്പിക്കണമെന്ന് ബിജെപി പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന് ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി 1983ല്‍ രൂപീകൃതമായ കമ്പനിയില്‍ കേരള സര്‍ക്കാരിന്റെ 51ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ 49 ശതമാനവും ഓഹരികള്‍ ഉണ്ട്. മൊത്തം 12കോടി രൂപാ മൂലധന നിക്ഷേപമുള്ള കമ്പനിക്ക് ഏരൂര്‍, ചിതറ, കുളത്തൂപ്പുഴ ഡിവിഷനുകളിലായി പതിനായിരം ഏക്കര്‍ എണ്ണപ്പന കൃഷിയുണ്ട്. പല യൂണിയന് നേതാക്കളും ലക്ഷക്കണക്കിന് രൂപാ കൈക്കൂലി വാങ്ങിയാണ് നിയമനം നടത്തുന്നത്. അര്‍ഹരായ തൊഴിലാളികളെ ഒഴിവാക്കി ആശ്രിതരെയും കൈക്കൂലി വാങ്ങി പാര്‍ട്ടിക്കാരെയും നിയമിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും ജയചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: