കൊല്ലം: കാവനാട് ലിന്റു ഭവനത്തില്‍ ലിന്റു ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ തുടരന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2009 ജൂലൈ 31ന് കടവൂരിലെ ഭര്‍തൃഗൃഹത്തിലാണ് ലിന്റു മരണപ്പെട്ടത്.
സ്ത്രീധന പ്രശ്നത്തില്‍ ലിന്റുവിനെ ഭര്‍ത്താവ് സോണിയുടെ അച്ഛനും അനുജനും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. സോണിയുടെ അനുജന് ബിനു യൂജിനെ ഭയമാണെന്ന് ലിന്റു പറഞ്ഞിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പത്രസമ്മേളനത്തില്‍ ലിന്റുവിന്റെ അച്ഛന് സിറിള്‍, അമ്മ കൊച്ചുത്രേസ്യ, സഹോദരി ലുഥിയ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: