ന്യൂദല്‍ഹി: ഐപിഎല്‍ ആറാം സീസണിലിലെ ആദ്യ വിജയങ്ങള്‍ക്കുശേഷം തുടര്‍വിജയത്തിനായി രാജസ്ഥാന് റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് കളത്തിലിറങ്ങും. ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് ഇരുടീമുകളും പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ആറ് വിക്കറ്റിന് ദല്‍ഹിയുടെ ചെകുത്താന്മാരെ പരാജയപ്പെടുത്തിയപ്പോള്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് ദല്‍ഹിക്കെതിരെ രാജസ്ഥാന് റോയല്‍സ് നേടിയത്. ക്യാപ്റ്റന്മാരാണ് ഇരു ടീമുകളുടെയും ശക്തി.
ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ദല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ വിജയ ശില്പിയായപ്പോള് 28 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓരേ ഫോമിലുള്ള കൊല്‍ക്കത്തയ്ക്കാണ് കളിയില്‍ മുന്‍തൂക്കം. മികച്ച ബൗളിങ്ങാണ് കൊല്‍ക്കത്ത ദല്‍ഹിക്കെതിരെ പുറത്തെടുത്തത്. സുനില്‍ നരേന്റെയും ബ്രെറ്റ് ലീയുടെയും രജത് ഭാട്ടിയയുടെയും ബൗളിങ്ങ് മികവിലാണ് ദല്‍ഹിയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ട്വന്റി 20 യിലെ ഏറ്റവും അപകടകാരി സുനില്‍ നരേനായിരിക്കും കൊല്‍ക്കത്തയുടെ തൂറുപ്പ് ചീട്ട്.
നരേന്റെ നാലു ഓവറുകള്‍ രാജസ്ഥാനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. മറുവശത്ത് രാജസ്ഥാന് ആദ്യ കളിയില്‍ തോല്‍വിയുടെ അടുത്തെത്തിയതിനു ശേഷമാണ് വിജയം കൈവരിച്ചത്്. ബാറ്റിങ്ങ് നിര ഉത്തരവാദിത്വം പ്രകടിപ്പിക്കുമ്പോള്‍ ബൗളിങ് വിഭാഗത്തിന്റെ ദൗര്‍ബല്യമാണ് രാജസ്ഥാന്റെ തലവേദന. ദല്‍ഹിക്കെതിരെ മൂന്ന് വിക്കേറ്റ്ടുത്ത ഹൂപ്പറിലാണ് രാജസ്ഥാന്റെ പ്രതീക്ഷ.
മലയാളി താരം ശ്രീശാന്ത് ബൗളിങ്ങ് നിലവാരം പുലര്‍ത്തി. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 30-അംഗ സാധ്യതാപട്ടികയില്‍ ഇടംനേടുവന് കഴിയാത്ത സാഹചര്യത്തില്‍ ഐപിഎല്ലിലെ പ്രകടനമായിരിക്കും ശ്രീശാന്തിന്റെ ഭാവി നിര്‍ണ്ണയിക്കുക. ആദ്യ മത്സരത്തില്‍ നിന്നും വിട്ടു നിന്ന ഓസീസ് താരം ഷെയ്ന് വാട്സന്റെ തിരിച്ചു വരവ് റോയല്‍സ് ക്യാമ്പില്‍ ആശ്വാസം പകരും. മലയാളി താരം സഞ്ചു വി.സാംസണിന് അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചേയ്ക്കും. സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്ന ആനുകൂല്യം റോയല്‍സിനെ ശക്തിപ്പെടുത്തുന്നു. ഷെയ്ന് വാട്സണും യുസഫ് പഠാനും തിളങ്ങിയാല്‍ ആറാം ഐപിഎല്ലിലെ ആദ്യ ബാറ്റിങ് വെടിക്കെട്ടിന് ജയപൂര്‍ സാക്ഷ്യം വഹിക്കും. മത്സരം രാത്രി ഏട്ട് മണിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: